Latest News
Loading...

പാലാ കുമാരനാശാന്‍ പാര്‍ക്കില്‍ ശുചീകരണനവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി



പാലാ ഗവണ്മെന്റ് പോളിടെക്‌നിക്‌ കോളേജ് NSS ടെക്നിക്കൽ സെൽ അരുവിത്തുറ ലയൺസ്‌ ക്ലബ്ബുമായി സഹകരിച്ചു പാലാ മുനിസിപ്പാലിറ്റി കുമാരനാശാൻ പാർക്കിൽ ശുചീകരണ പ്രവർത്തനങ്ങളും നവീകരണ പ്രവർത്തനങ്ങളും നടത്തി. പ്രവർത്തനങ്ങളുടെ ഉദ്‌ഘാടന സമ്മേളനത്തിൽ കോളേജ് പ്രിൻസിപ്പൽ അനി എബ്രഹാം അധ്യക്ഷത വഹിച്ചു. 


. പ്രോഗ്രാം പാലാ മുനിസിപ്പൽചെയർപേഴ്സൺ ശ്രീമതി ജോസിൻ ബിനോ ഉദഘാടനം ചെയ്തു. സമ്മേളനത്തിൽ വാർഡ് മെമ്പർ ലിസ്സിക്കുട്ടി, ലയൺസ്‌ ഡിസ്ട്രിക്ട് ചീഫ് പ്രൊജക്റ്റ് കോർഡിനേറ്റർ സിബി മാത്യൂ പ്ലാത്തോട്ടം, ലയൺസ് ക്ലബ് ഓഫ് അരുവിത്തുറ പ്രസിഡന്റ് അരുൺ കുളമ്പള്ളിൽ, അരുവിത്തുറ ലയൺസ്‌ ക്ലബ് മെമ്പർ പി.എസ് സുകുമാരൻ, NSS പ്രോഗ്രാം ഓഫീസർമാരായ റോണി എബ്രഹാം, സന്തോഷ് സി ജി , കുടുംബശ്രീ ചെയർപേഴ്സൺ ശ്രീകല എന്നിവരും സംസാരിച്ചു. 



.പാലാ മുനിസിപ്പാലിറ്റി ജീവനക്കാർ, കുടുംബശ്രീ അംഗങ്ങൾ എന്നിവരും സന്നിഹിതരായിരുന്നു. ശുചീകരണ പ്രവർത്തങ്ങളിൽ അധ്യാപകരും കുട്ടികളും ലയൺ മെമ്പർമാരും പങ്കെടുത്തു.


   




Post a Comment

0 Comments