Latest News
Loading...

ദേവികയ്ക്ക് ഗാന്ധി ദർശൻ വേദിയുടെ ഉമ്മൻ ചാണ്ടി സ്മൃതി ഉപഹാരം



.ദേവികയ്ക്ക് ഗാന്ധി ദർശൻ വേദിയുടെ ഉമ്മൻ ചാണ്ടി സ്മൃതി ഉപഹാരം ഉമ്മൻ ചാണ്ടിയുടെ വേർപാട് ദിനത്തിൽ കണ്ണൂർ ചെറുപുഴ സ്വദേശികളായ നിർമ്മല രചിച്ച് മകൾ ദേവിക ആലപിച്ച ഗാനം ശ്രദ്ദേയമായിരുന്നു. കേരള പ്രദേശ് ഗാന്ധി ദർശൻ വേദി സംസ്ഥാന കമ്മിറ്റിയുടെ നാമഥേയത്തിലുള്ള ഉമ്മൻ ചാണ്ടി സ് മൃതി ഉപഹാരവും പ്രശസ്തിപത്രവും നിർമ്മലയ്ക്കും , മകൾ ദേവികയ്ക്കും ചാണ്ടി ഉമ്മൻ നൽകി അനുമോദിച്ചു. 


.മനസ്സിനെ ഏറെ സ്വാധീനിച്ച ഹൃദയ സ്പർശിയായ ഗാനമായിരുന്നുവെന്ന് ചാണ്ടി ഉമ്മൻ പിന്നീട് പ്രതികരിച്ചു. ഉമ്മൻ ചാണ്ടിയുടെ കബറിടത്തിൽ നടന്ന ചടങ്ങിൽ സംസ്ഥാന സമിതി അംഗം എം പി ജോർജ് , എറണാകുളം ജില്ലാ ചെയർമാൻ എം.എം ഷാജഹാൻ, കോട്ടയം ജില്ലാ ചെയർമാൻ പ്രസാദ് കൊണ്ടു പറമ്പിൽ , സീരിയൽ താരം ബിജോയ് വർഗ്ഗീസ്, സാബു മൈലക്കാട്, കണ്ണൂർ DCC സെക്രട്ടറി സുരേഷ് കുമാർ , ദേവികയുടെ അച്ഛൻ സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.



   




Post a Comment

0 Comments