Latest News
Loading...

മിന്നും വിജയം നേടി അരുവിത്തുറ സെൻ്റ് മേരീസ്



കഴിഞ്ഞ LS S സ്കോളർഷിപ്പ് പരീക്ഷയിൽ അരുവിത്തുറ സെൻ്റ് മേരീസ് എൽ.പി.സ്കൂളിലെ കൊച്ചു മിടുക്കർ മികച്ച വിജയമാണ് കരസ്ഥമാക്കി. പരീക്ഷ എഴുതിയ 25 കുട്ടികളിൽ 15 പേരും സ്കോളർഷിപ്പു നേടി എന്നത് ശ്രദ്ധേയമായി. സ്കോളർഷിപ്പ് ലഭിയ്ക്കാത്ത കുട്ടികളിൽ പലർക്കുo ഏതാനും മാർക്കിനാണ് സ്കോളർഷിപ്പ് നഷ്ടമായത് .ഈരാറ്റുപേട്ട ഉപജില്ലയിലെ സ്കൂളുകളിൽ മികച്ച വിജയമാണ് സ്കൂൾ നേടിയത്.


ഈ സ്കൂളിലെ ആദിശങ്കർ ആർ എന്ന കുട്ടി 78/80 മാർക്കു വാങ്ങി സംസ്ഥാന തലത്തിൽത്തന്നെ മികച്ച വിജയം കരസ്ഥമാക്കി. വിജയിച്ച കുട്ടികളേയും മികച്ച പരിശീലനം നല്കിയ അധ്യാപകരേയും പ്രോത്സാഹനം നല്കിയ രക്ഷിതാക്കളെയും സ്കൂൾ മാനേജർ വെരി.റവ.ഫാ. അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിലുംഹെഡ്മാസ്റ്റർ ശ്രീ ബിജുമോൻമാത്യുവും അഭിനന്ദിച്ചു.






   




Post a Comment

0 Comments