തലമുറകളുടെ കർഷകൻ ശ്രീ.കെ.എ. ജോസഫ് പന്തലാനിയ്ക്കലിനെ കൊഴുവനാൽ സ്കൂൾ , കർഷക ദിനത്തിൽ ആദരിച്ചു. കൃഷിയെ സാമ്പത്തിക ലാഭം മാത്രം ലക്ഷ്യമാക്കി സമീപിക്കരുതെന്നും മറിച്ച് ഒരു സംസ്കാരമായി കാണണമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികൾ കാർഷിക രംഗത്തേയ്ക്ക് കടന്നുവരണമെന്നും കൃഷിക്കാരന്റെ പ്രയാസങ്ങൾ മനസ്സിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
.അനുമോദന യോഗത്തിൽ ഹെഡ് മാസ്റ്റർ സോണി തോമസ് ഔസേപ്പച്ചൻ ചേട്ടനെ പൊന്നാട അണിയിച്ചു. സ്കൂൾ കാർഷിക ക്ലബ് കൺവീനർ ജിസ്മോൾ ജോസഫ് സ്വാഗതം ആശംസിച്ചു. ബന്നിച്ചൻ പി.ഐ , ജിജിമോൾ ജോസഫ് , നന്ദന സി.ബിനു, തുടങ്ങിയവർ പ്രസംഗിച്ചു
പരിപാടികൾക്ക് അനൂപ് ചാണ്ടി, ഷാൽവി ജോസഫ്, സണ്ണി സെബാസ്റ്റ്യൻ, സിബി ഡൊമിനിക്ക് സ്കൂൾ കാർഷിക ക്ലബ്ബ് പ്രസിഡന്റ് ജിതിൻ ഷാജി, സെക്രട്ടറി ശ്രീഹരി മനോജ്, ഷാൽ ബിൻ സെബാസ്റ്റ്യൻ ശ്രാവൺ ഹരി, അലൻ മാത്യു, ശ്രേയസ് പി.ആർ. ജുവാൻ എസ്. കുമ്പുക്കൻ, അഭിനവ് വി.എസ്സ്, അജോമോൻ ജോമിച്ചൻ തുടങ്ങിയവർ നേതൃത്വം നൽകി.
0 Comments