മീനച്ചിലാറ്റിൽ ഭരണങ്ങാനം, പനയ്ക്കപ്പാലം ഭാഗത്ത് വിഷം കലക്കിയും വൈദ്യുതി വലകൾ ഉപയോഗിച്ചും വ്യാപകമായി മീൻ പിടിക്കുന്നതിനെതിരെ മീനച്ചിൽ നദീസംരക്ഷണ സമിതി .
ഒരേ ആളുകൾ വർഷങ്ങളായി ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ട്. ഇതുവഴി മത്സ്യസമ്പത്തിനെ നശിപ്പിക്കുകയും ആറ് മലിനീകരിക്കുകയുമാണ് ചെയ്യുന്നത്. വേനൽ കടുക്കുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും, വിഷം കലക്കിയുള്ള മീൻപിടുത്തം ഗുരുതരമായ പ്രശ്നങ്ങൾ സൃഷ്ടിക്കും.
പകൽ സമയത്തും രാത്രി വൈകിയുമെല്ലാം ഈ സാമൂഹിക വിരുദ്ധ പ്രവർത്തനം നടക്കുന്നുണ്ട്. ഇത് തടയാൻ അടിയന്തിര നടപടികൾ സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ട് സമിതി ജില്ലാ കളക്ടർക്ക് പരാതി നൽകി.
0 Comments