ഈരാറ്റുപേട്ട: ആസാദികാ അമ്യത് മഹോത്സവ് , മേരി മാട്ടാ മേ രാ ദേശ്, അഥവാ എന്റെ മണ്ണ് , എന്റെ രാജ്യം എന്ന ദേശാഭിമാന ആഘോഷം വിവിധ പരിപാടികളോടെ ഈ രാറ്റുപേട്ട നഗരസഭ ആചരിച്ചു. ഇതിന്റെ ഭാഗമായി മുസ്‌ലീം ഗേൾസ് സ്കൂളിൽ ഭരണഘടനയുടെ ആമുഖം ആലേഖനം ചെയ്ത ഭാഗത്ത് നിർമിച്ച സെൽഫി പോയിന്റിന്റെ ഉദ്ഘാടനം വ്യക്ഷതൈ നൽകി കൊണ്ട് നഗരസഭാദ്ധ്യക്ഷ സുഹ്റ അബ്ദുൽ ഖാദർ നിർവ്വഹിച്ചു.
സ്കൂൾ ഹെഡ്മിസ്ട്രസ് ലീന എം.പി തൈ ഏറ്റുവാങ്ങി. വൈസ് ചെയർമാൻ അഡ്വ. മുഹമ്മദ് ഇല്യാസ്, പ്രതിപക്ഷ നേതാവ് അനസ് പാറയിൽ, നഗരസഭാ കൗൺസിലർമാർ, എസ്.പി.സി കേഡറ്റുകൾ ഗൈഡ്സ് ,എൻ എസ് , എസ് , ജെ.ആർ സി , വോളന്റിയേഴ്സ് അദ്ധ്യാപക പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
0 Comments