പ്രമിസറിനോട്ട് നൽകി 24 ലക്ഷം രൂപാ വായ്പ വാങ്ങിയത് തിരികെ ലഭിക്കുന്നതിനായി കിടങ്ങൂർ സ്വദേശി കെ.റ്റി തോമസ്സ് വാദിയായി പാലാ സ്വദേശി കൃഷ്ണകുമാറിനെ പ്രതിയാക്കി ഫയൽ ചെയ്ത കേസ് പ്രതിയുടെ ചിലവ് സഹിതം തള്ളി പാലാ സബ് ജഡ്ജി പ്രവീൺ കുമാർ ജി ഉത്തരവായി.
പ്രേമിസറിനോട്ട് വാദി പ്രതിയെ ഭീക്ഷണിപ്പെടുത്തി വാങ്ങിയതാണ് എന്നും വദിക്ക് 24 ലക്ഷം രൂപാ നൽകുവാനുള്ള വരുമാനമോ ഇല്ല എന്ന പ്രതിഭാഗം വാദം അംഗീകരിച്ചാണ് കോടതി കേസ്സ് തള്ളിയത് . പ്രതിക്ക് കോടതി ചിലവായി ഒരു ലക്ഷത്തി എൺപതിനായിരം രൂപാ വാദി നൽകുവാനും കോടതി ഉത്തരവായി
പ്രതിക്ക് വേണ്ടി അഡ്വക്കേറ്റുമാരായ ബിജു ഇളംതുരുത്തിയിൽ , ബിസ്സി മോൻ ചെമ്പൻ കുളം, ശ്രുതി ലക്ഷ്മി അജിത് എന്നിവർ കോടതിയിൽ ഹാജരായി
0 Comments