തിടനാട് ടൗണിന് സമീപം ഉണ്ടായ അപകടത്തിൽ കാർ യാത്രക്കാരായ രണ്ടുപേർക്ക് പരിക്കേറ്റു. തിടനാട് ടൗണിന് സമീപം ചൊവ്വാഴ്ച രാത്രി 7 മണിയോടെയായിരുന്നു അപകടം.
കാഞ്ഞിരപ്പള്ളിയിലേക്ക് പോവുകയായിരുന്ന കാറും ഈരാറ്റുപേട്ട ഭാഗത്തേക്ക് വരികയായിരുന്ന ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. കൊട്ടാരം ബേക്കറിയിലെ ജീവനക്കാരാണ് കാറിൽ ഉണ്ടായിരുന്നത്.
കാറിൽ ഉണ്ടായിരുന്ന രണ്ട് പേർക്ക് സാരമായി പരിക്കേറ്റു. ഇവരുടെ പരിക്ക് ഗുരുതരമല്ല. ഇവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചശേഷം ചേർപ്പങ്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
0 Comments