പാലാ വൈക്കം റോഡില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ 3 പേര്‍ക്ക് പരിക്കേറ്റു. വള്ളിച്ചിറ കൊല്ലിത്തറ വളവില്‍ രാവിലെ എട്ടരയോടെയാണ് അപകടമുണ്ടായത്. പാല ഭാഗത്ത് നിന്ന് മരങ്ങാട്ടുപള്ളി ഭാഗത്തേക്ക് പോയ കാറും പാല ഭാഗത്തേക്ക് വരുകയായിരുന്ന കാറും തമ്മില്‍ ആണ് കൂടി ഇടിച്ചത്.
കാഞ്ഞിരപ്പള്ളി, പൊന്‍കുന്നം, ഈരാറ്റുപേട്ട സ്വദേശികളായ 3 യുവാക്കള്‍ക്കാണ് പരുക്കേറ്റത്. ഇടിയുടെ ആഘാതത്തില്‍ രണ്ട് കാറുകളുടെയും ടയറുകള്‍ പൊട്ടിയ നിലയില്‍ ആണ്.
പരുക്കേറ്റവരെ പാലായിലെ സ്വകാര്യ ആശുപത്രിയില്‍ പ്രേവേശിപ്പിച്ചു. പാലാ പോലീസ് സ്ഥലത്തു എത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.
പാലാ വൈക്കം റൂട്ടില്‍ 14 ഓളം അപകട വളവുകള്‍ ആണ് ഉള്ളത്. ഈ വളവുകള്‍ നിവര്‍ത്തണമെന്ന് കാലങ്ങളായുള്ള ആവശ്യമാണെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഈ റോഡിലെ അപകട വളവുകളില്‍ ചെറുതും വലുതും ആയ നിരവധി അപകടങ്ങള്‍ ആണ്നടക്കുന്നത്.
0 Comments