Latest News
Loading...

പോത്തുകള്‍ വിരണ്ടോടി



പാലാ പ്രവിത്താനത്ത് കശാപ്പിന് കൊണ്ടുവന്ന പോത്തുകള്‍ വിരണ്ടോടി. 3 പോത്തുകളെ എത്തിച്ചതില്‍ 2 എണ്ണമാണ് ഇടഞ്ഞത്. കശാപ്പ് നടത്തുന്ന സംഘത്തിലെ 2 പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. 



.പ്രവിത്താനം എംകെഎം ആശുപത്രിയ്ക്ക് സമീപത്താണ് സംഭവം. പോത്തുകളെ പിടികൂടാനുള്ള ശ്രമം തുടരുകയാണ്. പാലാ പോലീസ് സ്ഥലത്തെത്തി. പിടികൂടുന്നത് ശ്രമകരമായതോടെ ഇവയെ വെടിവയ്ക്കാനാണ് നീക്കം. 




സമീപവാസിയായ തോക്ക് ലൈസന്‍സിയും സ്ഥലത്തെത്തിയിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടഞ്ഞ പോത്തുകള്‍ റബര്‍തോട്ടത്തിലൂടെയാണ് ഇപ്പോള്‍. പോലീസും ഫയര്ഫോഴ്‌സും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. 
 
വീഡിയോ കാണാം   :  CLICK HERE



   




Post a Comment

0 Comments