Latest News
Loading...

ബി. ജെ.പി യുടെ നേതൃത്വത്തില്‍ വിശ്വാസ സംരക്ഷണ ദിനം ആചരിച്ചു



ബി. ജെ.പി യുടെ നേതൃത്വത്തില്‍ വിശ്വാസ സംരക്ഷണ ദിനം ആചരിച്ചു. ഭാരതത്തിന്റെ ഈശ്വര സങ്കല്‍പ്പമായ ഗണപതിയെ അധിക്ഷേപിച്ച് ഹിന്ദു ദൈവ സങ്കല്‍പ്പങ്ങള്‍ വെറും കെട്ടുകഥകളും ശാസ്ത്ര വിരുദ്ധവുമെന്ന സ്പീക്കര്‍ എ.എന്‍ ഷംസീറിന്റെ പ്രസംഗം മതേതര കേരളത്തിന് അപമാനവും എതിര്‍ക്കപ്പെടണ്ടേതുമാണ്. 

വിശ്വാസ സംരക്ഷണത്തിന്റെ ഭാഗമായി പാലാ അമ്പലപ്പുറത്ത് ഗണപതി ക്ഷേത്രത്തില്‍ നാളികേരം ഉടച്ച് വിശ്വാസ പ്രതിജ്ഞ എടുത്തു. പ്രാര്‍ത്ഥനാ യോഗത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറി എസ് രതീഷ്, സെക്രട്ടറി സോബിന്‍ ലാല്‍ , മണ്ഡലം പ്രസിഡന്റ് ബിനീഷ് ചൂണ്ടച്ചേരി ജനറല്‍ സെക്രട്ടറിമാരായ അഡ്വ. അനീഷ് ജി, പി.ആര്‍ മുരളിധരന്‍ , മറ്റു നേതാക്കളായ ശുഭ സുന്ദര്‍ രാജ്, മിനി അനില്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments