Latest News
Loading...

ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു



 പെരിങ്ങുളം സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ ബാങ്കിംഗ് ബോധവൽക്കരണ പരിപാടി നടത്തി. PTA പ്രസിഡന്റ്  സജി കദളിക്കാട്ടിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രഥമാദ്ധ്യാപകൻ  ജോസുകുട്ടി ജേക്കബ് സ്വാഗതം ആശംസിച്ചു. കേരള ബാങ്ക് ബോർഡ് അംഗം  ഫിലിപ്പ് കുഴികുളം ഉദ്ഘാടനം നിർവ്വഹിച്ചു. കേരള ബാങ്ക് കോട്ടയം DGM  രാജീവ് പി. വിഷയാവതരണം നടത്തി. 

ഫിനാൻഷ്യൽ ലിറ്ററസി കൗൺസിലർ അനുമോൾ സി.എ ബാങ്കിന്റെ പ്രവർത്തന തത്വവും ലഘു സമ്പാദ്യ പദ്ധതികൾ , വിവിധ തരം ബാങ്ക് അക്കൗണ്ടുകൾ എന്നിവയെക്കുറിച്ച് മാതാപിതാക്കൾക്കും കുട്ടികൾക്കും ബോധവൽക്കരണം നടത്തി. കുട്ടികളുമായി നടത്തിയ ചോദ്യോത്തരവേളയിൽ സെമിനാർ അവതാരിക കുട്ടികളുടെ സംശയങ്ങൾ ദൂരീകരിക്കുകയും ചെയ്തു. ബാങ്ക് പ്രസിഡന്റ്  സിബി തോമസ് കൃതജ്ഞതയർപ്പിച്ചു.





   




Post a Comment

0 Comments