Latest News
Loading...

ബാലസംഘം പൂഞ്ഞാർ ഏരിയ സമ്മേളനം സ്വാഗത സംഘമായി




 ബാലസംഘം പൂഞ്ഞാർ ഏരിയ സമ്മേളനത്തിന് സ്വാഗത സംഘമായി. മേലമ്പാറ ലൈബ്രറി ഹാളിൽ നടന്ന രൂപീകരണ യോഗം സിപിഐഎം ഏരിയ കമ്മിറ്റി അംഗം സി കെ ഹരിഹരൻ ഉദ്‌ഘാടനം ചെയ്തു. ബാലസംഘംഏരിയ പ്രസിഡന്റ്‌ സുമിനാമോൾ ഹുസൈൻ അധ്യക്ഷനായി.  



സിപിഐഎം ലോക്കൽ സെക്രട്ടറി വി മോഹനൻ, ബാലസംഘം ഏരിയ കൺവീനർ വി കെ ഗംഗാധരൻ, സെക്രട്ടറി ശ്രീജിത്ത് കെ സോമൻ, ജോയിന്റ് കൺവീനർ ടി സുബാഷ്,ജില്ലാ കമ്മിറ്റി അംഗം മുഹമദ് അസ്‌ലം എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ - ചെയർമാൻ : വി കെ മോഹനൻ, കൺവീനർ : എം വി സനിൽ, വൈസ് ചെയർമാൻ : കെ കെ സാബു, ജോയിന്റ് കൺവീനർ : ഷൈജു ജോസഫ്.



   




Post a Comment

0 Comments