Latest News
Loading...

ക്യാഷ് അവാർഡ് കൈമാറി



അഖിലഭാരത അയ്യപ്പസേവാ സംഘം പൂഞ്ഞാർ ശാഖ യുടെ നേതൃത്വത്തിൽ പൂഞ്ഞാർ എസ് എം വി സ്കൂളിൽ നിന്നും എസ് എസ് എൽ സി പാസ്സായ മികച്ച വിദ്യാർത്ഥിക്കുള്ള ക്യാഷ് അവാർഡ് 10000/- രൂപയും ഫലകവും സ്കൂളിൽ നടന്ന സ്വാതന്ത്ര്യദിന പരിപാടിയിൽ വച്ച്  അംഗിത സുഗതൻ, ആഷിമ മധു എന്നിവർക്ക് ഹെഡ്മാസ്റ്റർ വി ആർ പ്യാരിലാൽ കൈമാറി. എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയം നേടിയ എസ് എം വി സ്കൂളിന് അയ്യപ്പസേവസംഘം നൽകുന്ന അവാർഡ് സെക്രട്ടറി എം ജി ജയകുമാർ ഹെഡ്മാസ്റ്റർ വി ആർ പ്യാരിലാലിന് കൈമാറി.  പ്രസിഡന്റ്‌ ആർ സുനിൽകുമാർ, പൂഞ്ഞാർ തെക്കേക്കര ശാഖ പ്രസിഡന്റ്‌ സുരേഷ് ഇഞ്ചയിൽ എന്നിവർ പങ്കെടുത്തു.



.



   




Post a Comment

0 Comments