Latest News
Loading...

ചന്ദ്രയാൻ മൂന്ന് വിജയം പിന്നിൽ അമ്പാറ സ്വദേശിനിയും



 ചന്ദ്രയാൻ മൂന്നിന്റെ വിജയത്തിൽ രാജ്യം അഭിമാനിക്കുന്നതിനൊപ്പം  അഭിമാനിക്കുകയാണ് തലപ്പലം അമ്പാറയെന്ന കൊച്ചു ഗ്രാമവും. രാജ്യത്തിന്റെ അഭിമാന നേട്ടത്തിൽ പങ്കെടുത്ത ശാസ്ത്രജ്ഞന്മാരിൽ ഒരാളായ അമ്പാറ എട്ടൊന്നിൽ ജോസ് ദേവാസ്യയുടെയും റോസമ്മ ജോസിന്റെയും മൂന്ന് മക്കളിൽ മൂത്തവളായ ലിറ്റി ജോസാണ് നാടിൻറെ അഭിമാനമായത്.


2007 ൽ ഐഎസ്ആർഓയിൽ ജോലിയിൽ പ്രവേശിച്ച ലിറ്റി നിലവിൽ ബാംഗ്ലൂരിൽ സീനിയർ സയന്റിസ്റ്റാണ്. ബാംഗ്ലൂരിൽ സ്ഥിര തമാസമാക്കിയ ലിറ്റിയുടെ ഭർത്താവ് എറണകുളം കളമശ്ശെരി സ്വദേശി ഇളമാടയിൽ വിജയ് തോമസ് ബാംഗ്ലൂരിൽ സോഫ്റ്റ്വായർ എഞ്ചിനിയറാണ്. മക്കൾ ജോഷ്വാ,ജോഹാൻ ഇരുവരും വിദ്യാർത്ഥികളാണ്. ഭരണങ്ങനം സെക്രെട്ട് ഹാർട്ട് സ്കൂളിലയിരുന്നു ലിറ്റിയുടെ പ്രാഥമിക വിദ്യാഭ്യസം,.


അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ നിന്നും ഡിഗ്രിയും,കോതമംഗലം എം എ കോളേജിൽ നിന്നും ബി ടെക്കും പാസ്സായ ലിറ്റി തുടർന്ന് വിവിധ കോളേജിൽ അധ്യാപികയയും ജോലി ചെയ്തിരുന്നു. 2006ലായിരുന്നു ലിറ്റിയുടെ വിവാഹം.


ബുധൻ രാവിലെയും മക്കൾ ഫോണിലൂടെ ബന്ധപെട്ടിരുന്നുവെന്നും ജോസ് ദേവാസ്യയുടെയും - ചന്ദ്രയാൻ മൂന്ന് പൂർണ്ണ വിജയമാകുമെന്ന് മക്കൾ പറഞ്ഞിരുന്നുവെന്നും പിതാവ് ജോസ് ദേവസ്യ അറിയിച്ചു.

.


   




Post a Comment

0 Comments