Latest News
Loading...

'കുഞ്ഞുങ്ങളെ തൊട്ടാൽ കൊത്ത് ഉറപ്പ്'



വാകക്കാട്: സ്വതന്ത്ര വിജ്ഞാനോത്സവത്തോടനുബന്ധിച്ച് വാകക്കാട് അൽഫോൻസാ ഹൈസ്കൂളിൽ നടത്തിയ   എക്സിബിഷൻ മാതാപിതാക്കൾക്കും കുട്ടികൾക്കും നവ്യാനുഭവമായി. കോഴിക്കുഞ്ഞുങ്ങളെ പിടിക്കാൻ എത്തുന്നവരെ കൊത്താൻ ഓടിയെത്തുന്ന കോഴിയമ്മയെ വളരെ കൗതുകത്തോടെയാണ് സെൻ്റ്. പോൾസ് എൽ പി സ്കൂളിലെ കുട്ടികൾ നോക്കി കണ്ടത്. സ്കൂളിലെ  ലിറ്റിൽ  കൈറ്റ്സ് കുട്ടികളാണ് എക്സിബിഷൻ സംഘടിപ്പിച്ചത്.


മനുഷ്യജീവിതത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്തുന്ന ഡിജിറ്റൽ സാങ്കേതിക വിദ്യകളും വിജ്ഞാനവും എല്ലാവരിലേക്കും എത്തിക്കു എന്ന ലക്ഷ്യത്തോടെ 2023 ഓഗസ്റ്റ് 12 മുതൽ 15 വരെ  തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ വച്ച് നടന്നുന്ന അന്തർദേശീയ സമ്മേളനമാണ് ഫ്രീഡം ഫെസ്റ്റ് 2023. ഇതോടെനുബന്ധിച്ച് സ്കൂൾതലത്തിൽ നടത്തപ്പെട്ട പ്രോഗ്രാമിലാണ് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ നവസാങ്കേതിക വിദ്യകൾ ഉപയോഗിച്ചുള്ള എക്സിബിഷൻ സംഘടിപ്പിച്ചത്.


കേരളത്തെ വിജ്ഞാന സമൂഹം ആക്കി മാറ്റുന്നതിൽ സ്വതന്ത്രവിജ്ഞാനത്തിന്റെയും നവസാങ്കേതിക വിദ്യകളുടെയും പങ്ക് വിശകലനം ചെയ്യുകയും ജനങ്ങൾക്ക് പരിചയപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കുട്ടികൾ പരിപാടികൾ സംഘടിപ്പിച്ചത്.






   




Post a Comment

0 Comments