കൊഴുവനാൽ ഗവ.എൽ പി സ്കൂളിലെ പൂർവ്വവിദ്യാർത്ഥി സാമൂഹ്യ - ജീവകാരുണ്യ പ്രവർത്തകൻ പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റത്തിനെ ആദരിച്ചു. സ്കൂളിന്റെ സ്വാതന്ത്ര്യ ദിനാഘോഷങ്ങളോടനുബന്ധിച്ചാണ് ആദരവ് നടത്തിയത്.
സ്കൂൾ ഹാളിൽ പി റ്റി എ പ്രസിഡന്റ് ജോബി മാനുവൽ ചൊള്ളമ്പഴയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ കൊഴുവനാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിമ്മി ട്വിങ്കിൾരാജ് സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഉദ്ഘാടനവും ആദരിക്കലും നടത്തി. സ്കൂൾ ഹെഡ്മിസ്ട്രസ്സ് യമുനാദേവി ആർ , പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സ്മിതാ വിനോദ്, മെമ്പർ പി സി ജോസഫ് , ബി ആർ സി ചെയർമാൻ ഡോക്ടർ റ്റെന്നി വർഗീസ്, ട്രെയിനർ പ്രമോദ് കെ.വി , അദ്ധ്യാപകരായ സജിത കിരൺ , ബീന, ലക്ഷ്മിപ്രിയ, ആര്യ, ആശ, കൊഴുവനാൽ ലയൺസ് ക്ലബ്ബ് ഭാരവാഹികളായ പി ജി ജഗന്നിവാസ്, ഡൈനോ ജയിംസ് എന്നിവർ ആശംസകൾ അർപ്പിച്ചും അനുമോദിച്ചും സംസാരിച്ചു .
സ്വാതന്ത്ര്യദിനത്തിനോടനുബന്ധിച്ച് വിവിധ മത്സരങ്ങളും പതാകനിർമ്മാണം, ക്വിസ്സ് മത്സരം, ദേശഭക്തിഗാന മത്സരം തുടങ്ങിയവയും നടന്നു. കുട്ടികൾക്ക് കൊഴുവനാൽ ലയൺസ് ക്ലബ്ബ് മധുര പലഹാരങ്ങൾ വിതരണം ചെയ്തു.
0 Comments