യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ്. പൂഞ്ഞാറില്‍ എ ഗ്രൂപ്പ് സ്ഥാനാര്‍ത്ഥിയെ അപായപ്പെടുത്താന്‍ ശ്രമമെന്ന് പരാതി. എതിര്‍വിഭാഗം വാഹനമിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പൂഞ്ഞാര്‍ നിയോജക മണ്ഡലം പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മല്‍സരിക്കുന്ന അഡ്വ ബോണി മാടപ്പള്ളി ഈരാറ്റുപോട്ട പോലീസില്‍ പരാതി നല്കി.
കെഎസ്.യു കോട്ടയം ജില്ലാ സെക്രട്ടറിയായും പൂഞ്ഞാര്‍ നിയോജക മണ്ഡലം പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുള്ള പൂഞ്ഞാര്‍ സ്വദേശി ബോണിയാണ് പരാതിക്കാരന്‍. ഈരാറ്റുപേട്ട മുന്‍സിപ്പാലിറ്റിയില്‍ മെംബര്‍ഷിപ്പ് ചേര്‍ത്തതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്.
തുടര്‍ന്ന് തിരുവഞ്ചൂര്‍ വിഭാഗത്തില്‍പ്പെട്ട ഹുസൈന്‍ ബഷീര്‍ എന്നയാള്‍ പലപ്പോഴായി വിളിക്കുകയും മെമ്പര്‍ഷിപ്പ് ചേര്‍ത്താല്‍ കൊന്നുകളയും എന്നും ഭീഷണിപ്പെടുത്തുകയായിരുന്നു. ഞായറാഴ്ച രാത്രി സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെ പിന്നാലെ കാറില്‍ എത്തിയ ഒരു സംഘം വാഹനമിടിപ്പിക്കാന്‍ ശ്രമിച്ചു. വളവില്‍ വാഹനത്തിന്റെ ഡോര്‍ തുറന്ന് അപായപ്പെടുത്താനും ശ്രമം നടന്നതായി ബോണി പറഞ്ഞു.
വീണ്ടും പിന്നാലെ എത്തി വാഹനം റോഡിന് പുറകെ നിര്‍ത്തിയ ശേഷം സജി തൈത്തോട്ടം എന്നയാള്‍ കത്തിയെടുക്കടാ എന്ന് ആക്രോശിച്ച് കൊണ്ട് പാഞ്ഞു വന്നതായും പരാതിയില്‍ പറയുന്നു. മറ്റൊരു വഴിയിലൂടെ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വാഹനം മറിഞ്ഞും ബോണിക്ക് പരിക്കേറ്റു. തന്നെ അപായപ്പെടുത്താന്‍ ശ്രമിച്ചവരുടെ പേര് സഹിതമാണ് ബോണി പരാതി നല്‍കിയിരിക്കുന്നത്. പരാതിക്കാരനോടും പരാതി ഉള്‍പ്പെട്ടവരോടും വൈകിട്ട് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments