Latest News
Loading...

കത്തോലിക്ക സമൂഹത്തെ അധിക്ഷേപിച്ച എം.വി ഗോവിന്ദൻ നികൃഷ്ടജീവി : സജി മഞ്ഞക്കടമ്പിൽ




 ക്രിസ്ത്യൻ പള്ളികൾ വിൽക്കാൻ ഇട്ടിരിക്കുകയാണെന്നും, വൈദികരും കന്യാസ്ത്രീകളും ശമ്പളത്തിന് വേണ്ടി വേഷം കെട്ടുന്നവരാണെന്നും, കത്തോലിക്കാ സഭ തകർന്നുവെന്നും കോഴിക്കോട് പ്രസംഗിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എം.വി  ഗോവിന്ദൻ യഥാർത്ഥത്തിൽ നികൃഷ്ട ജീവിയെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു.



.ഹൈന്ദവ ,ക്രൈസ്തവ മുസ്ലിം, സമുദായങ്ങളെ എപ്പോഴും അധിക്ഷേപത്തിന് മുൻനിരയിൽ നിൽക്കുന്ന സിപിഎം കേരള ജനതയോട് മാപ്പ് പറയണം എന്നും സജി ആവശ്യപ്പെട്ടു.

കേരള കോൺഗ്രസ് പല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്രൈസ്തവ പുരോഹിതരെയും, കന്യാസ്ത്രീകളും , ക്രൈസ്തവ സമൂഹത്തെയും അധിക്ഷേപിച്ചതിൽ പ്രതിഷേധിച്ച് പാലാ കുരിശുപള്ളിയിൽ നടന്ന പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള കോൺഗ്രസ് പാലാ നിയോജകമണ്ഡലം പ്രസിഡണ്ട് ജോർജ് പുളിങ്കാട് അധ്യക്ഷത വഹിച്ചു.


കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ , തോമസ് ഉഴുന്നാലിൽ, സന്തോഷ് കാവുകാട്ട് തോമസ് ജെയിംസ് മാത്യു തെക്കേൽ , ജോസ് ഇടേട്ട് ,മത്തച്ചൻ പുതിയിടത്തു ചാലിൽ, ജോസ് വടക്കേക്കര, ജോസ് വേരനാനി, ഷിബു പൂവേലിൽ, ബാബു മുകാലാ, തോമസ് താളനാനി,ഷീലാ ബാബു കുര്യത്ത് ,ഷൈലജ രവീന്ദ്രൻ, സിബി നെല്ലൻ കുഴിയിൽ, നിതിൻ സി. വടക്കൻ, ബിജു സെബാസ്റ്റ്യൻ ,കെ സി കുഞ്ഞുമോൻ , ബോബി മൂന്ന്മാക്കൽ, ജോഷി വട്ടക്കുന്നേൽ , സജി ഓലിക്കര, സന്തോഷ് മുക്കിലിക്കാട്ട്, ബിബി ഐസക്ക്, എബിൻ വാട്ടപ്പള്ളിൽ, സുനിൽകുന്നപ്പള്ളി, ജോർജുകുട്ടി പുതക്കുഴി, ഗസി ഇടക്കര, കെ.എം. കുര്യൻ കണ്ണംകുളം, ഷാജി വെള്ളപ്പാട്, ചാക്കോച്ചൻ കളപ്പുര, മാത്യു കേളപ്പനാൽ, ജോബി നബുടാകം, ജിനു ജോർജ് , ടോം ജോസഫ്, തുടങ്ങിയവർ പ്രസംഗിച്ചു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments