Latest News
Loading...

കൂറ്റൻപാറ ഉരുണ്ട് വീണ് വീടിന് നാശനഷ്ടം



തലനാട് പഞ്ചായത്തിൽ കൂറ്റൻപാറ ഉരുണ്ട് വീണ് വീടിന് നാശനഷ്ടം . തലനാട് പഞ്ചായത്ത് ആറാം വാർഡ് പേര്യമലയിലാണ് രാവിലെ എട്ടുമണിയോടെ സംഭവമുണ്ടായത്. നിരവധി പുരയിടങ്ങളിൽ നാശനഷ്ടം ഉണ്ടായതിനൊപ്പം പഞ്ചായത്ത് റോഡും തകർന്നു .


മലയടിവാരത്തെ വലിയ കല്ല് അടർന്ന് താഴേക്ക് പുരയിടത്തിലൂടെ ഉരുണ്ടെത്തുകയായിരുന്നു. കല്ല് വീണ് പെരിയത്ത് ശിവദാസിന്റെ വീടിന് ഭാഗികമായ നാശനഷ്ടം സംഭവിച്ചു. മോഹനൻ പാലൊന്നിൽ, രാമകൃഷ്ണൻ എണ്ണക്കനാട്ട് എന്നിവരുടെ പുരയിടങ്ങളിൽ വലിയ നഷ്ടമുണ്ടായി. കല്ലിന്റെ ചെറിയ ചീളുകൾ തെറിച്ച് സജീവന്റെ മകനും അമ്മയ്ക്കും നിസാര പരിക്കേറ്റു. ഇതുവഴി കടന്നുപോകുന്ന പഞ്ചായത്ത് റോഡ് പൂർണമായും തകർന്നു . 



പേര്യമലയിൽ അപകടകരമായ രീതിയിൽ തുടരുന്ന കല്ല് ഇവിടെയുള്ള താമസക്കാർക്ക് ഭീഷണി ആവുകയാണ്. വില്ലേജ് ഓഫീസർ അല്പസമയത്തിനുള്ളിൽ സ്ഥലം സന്ദർശിക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് രജനി സുധാകരൻ പറഞ്ഞു. ആവശ്യമെങ്കിൽ ഇവിടെയുള്ള അഞ്ചോളം കുടുംബങ്ങളെ മാറ്റി പാർപ്പിക്കുമെന്നും പ്രസിഡന്റ് അറിയിച്ചു.





🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments