Latest News
Loading...

പാലാ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി യോഗങ്ങൾ സകർമ്മ ഓൺലൈൻ സോഫ്റ്റ്‌വെയറിൽ



പാലാ നഗരസഭയിൽ സ്റ്റാൻഡിങ് കമ്മിറ്റി യോഗങ്ങൾ ഇനി മുതൽ സകർമ്മ സോഫ്റ്റ്‌ വെയറിൽ ഓൺലൈൻ ആയി ചേരുന്നു.. .ഇതോടെ സകർമ സോഫ്റ്റ്‌വെയറിലൂടെ സ്റ്റാൻഡിങ് കമ്മിറ്റി യോഗങ്ങൾ ചേരുന്ന കോട്ടയം ജില്ലയിലെ ആദ്യ മുനിസിപ്പാലിറ്റിയും സംസ്ഥാനത്തെ എട്ടാമത്തെ മുനിസിപ്പാലിറ്റിയുമായി മാറുകയാണ് പാലാ.. 



.ആദ്യ സകർമ ഓൺലൈൻ സ്റ്റാൻഡിങ് കമ്മിറ്റി യോഗം വെള്ളിയാഴ്ച 4-0 മണിക്ക് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  സാവിയോ കാവുകാട്ടിന്റെ  അധ്യക്ഷതയിൽ ചേർന്നു. സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ സതി ശശികുമാർ, ആനി ബിജോയ്,എന്നിവരും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ശ്രീ ഷാജു വി.തുരത്തൻ, മായാ പ്രദീപ്, സൂപ്രണ്ട് ശ്രീമതി ഗീത പി എൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി സീനിയർ ക്ലാർക്ക് ശ്രീമതി.ലത വി. കെ എന്നിവർ പങ്കെടുത്തു... 

.ഇനിമുതൽ പൊതുജനങ്ങൾക്കും പാലായിലെ എല്ലാ സ്റ്റാൻഡിങ് കമ്മിറ്റിയുടെ തീരുമാനങ്ങളും ഓൺലൈനിലൂടെ അറിയാൻ സാധിക്കുമെന്നു നഗരസഭാ ചെയർപേഴ്സൺ  ജോസിൻ ബിനോ അറിയിച്ചു. നിലവിൽ 3-വർഷക്കാലമായി എല്ലാ കൗൺസിൽ യോഗങ്ങളും  സകർമ സോഫ്റ്റ്‌വെയറിലൂടെ നടപ്പാക്കി ഇതര നഗരസഭകൾക്ക് മാതൃകയായി നിൽക്കുകയാണ് പാലാ.  ഈ ഉദ്യമത്തിന്  ഏറെ സഹായിച്ച സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, നഗരസഭാ സെക്രട്ടറി ജൂഹി മരിയ ടോം, ടെക്നിക്കൽ ഓഫീസർ  അനൂപ് സി , ഇതര സ്റ്റാൻഡിങ് കമ്മറ്റി  ക്ലാർക്ക്മാർ  എന്നിവരെ പ്രത്യേകം അഭിനന്ദിക്കുന്നതായി ചെയർപേഴ്സൺ അറിയിച്ചു..പൊതുജനങ്ങൾക്ക് നഗരസഭയുടെ കൗൺസിൽ തീരുമാനങ്ങളും സ്റ്റാൻഡിങ് കമ്മിറ്റി തീരുമാനങ്ങളും www.meeting.lsgkerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments