9 മണിയോടുകൂടി കൂടപ്പുലം റോഡില്‍ പുല്‍പ്രമുക്ക് വരെ രാമപുരം ശ്രീരാമസ്വാമി ക്ഷേത്രത്തിലെത്തിയ ഭക്തജനങ്ങളുടെ വലിയ ക്യൂ നീണ്ടു. പോലീസ് അതുവഴി വന്ന വാഹനങ്ങള്‍ ആര്‍. രാമസ്വാമി പരമേശ്വര്‍ റോഡിലൂടെ തിരിച്ച് വിട്ടതിനാല്‍ വലിയതോതിലുള്ള ഗതാഗത തടസം റോഡില്‍ ഉണ്ടായില്ല. നാല് ക്ഷേത്രങ്ങളിലും ഭക്തജനങ്ങളുടെ വലിയ തിരക്കിലും വോളന്റിയേഴ്‌സിന്റെ സംയോജിതമായ ഇടപെടീല്‍ മൂലം എല്ലാവര്‍ക്കും സുഗമമായി ദര്‍ശനം നടത്തുവാന്‍ സാധിച്ചു. രാമപുരം ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ദര്‍ശനത്തിന് ശേഷം കൂടപ്പുലം ശ്രീലക്ഷ്മണസ്വാമി ക്ഷേത്രത്തിലും അമനകര ശ്രീഭരതസ്വാമി ക്ഷേത്രത്തിലും, മേതിരി ശ്രീശത്രുഘ്‌നസ്വാമി ക്ഷേത്രത്തിലും ദര്‍ശനം നടത്തി വീണ്ടും ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ എത്തിയാണ് ഭക്തജനങ്ങള്‍ മടങ്ങിയത്.
സേവാ ഭാരതിയുടെ നേതൃത്വത്തില്‍ നാല് ക്ഷേത്രങ്ങളിലും ഔഷധ വെള്ളം വിതരണവും നടന്നു. ദര്‍ശനത്തിനെത്തുന്ന ഭക്തജനങ്ങള്‍ക്ക് എല്ലാവിധ സഹായവും നല്‍കുവാന്‍ പ്രസിഡന്റ് എം.പി. ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള സേവ ഭാരതി പ്രവര്‍ത്തകര്‍ നാല് ക്ഷേത്രങ്ങളിലും സന്നിഹിതരായിരുന്നു.
രാമപുരം ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ നടന്ന അന്നദാനത്തിലും രാവിലെ മുതല്‍ തന്നെ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. 1000 കിലോ അരിയും, 350 കിലോ പയറും, എണ്‍പത് കിലോ അച്ചാറും അന്നദാനത്തിന് വേണ്ടിവന്നു. പുലിയന്നൂര്‍ എളംപിതാക്കാട് ഇല്ലം ഹണി നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ പത്തോളം പാചക വിദഗ്ദ്ധരാണ് ഭക്തജനങ്ങള്‍ക്ക് ആവശ്യമായ അന്നദാന ഭക്ഷണം തയ്യാറാക്കിയത്. എത്ര തിരക്കുണ്ടായാലും എല്ലാ ഭക്തജനങ്ങള്‍ക്കും അന്നദാനം നല്‍കുമെന്ന് ക്ഷേത്രം മാനേജര്‍ രഘുനാഥ് കുന്നൂര്‍മന പറഞ്ഞു.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments