Latest News
Loading...

ജനാധിപത്യ തിരഞ്ഞെടുപ്പിൽ പങ്കാളികളായി പാലാ സെൻ്റ് മേരീസിലെ കുരുന്ന് വോട്ടർമാർ


പാലാ: സെൻ്റ് മേരീസ് എൽ പി.സ്കൂളിൽ ഇന്ന് നടന്ന സ്കൂൾ പാർലമെൻ്റ് തെരഞ്ഞെടുപ്പ് കുരുന്നുകൾക്ക് നവ്യാനുഭവമായി. ഭാവിയിൽ തങ്കളുടെ ജനപ്രതിനിധികളെ എങ്ങനെയാണ് തിരഞ്ഞെടുക്കുന്നത് എന്നതിനുള്ള പരിശീലനം കൂടിയായി ഇത്തവണത്തെ തിരഞ്ഞെടുപ്പ്. 

        സ്കൂളിലെ ഏറ്റവും മുതിർന്നവരായ നാലാം ക്ലാസിലെ 5 ഡിവിഷനുകളിലെ വിദ്യാർത്ഥികൾ അവരവരുടെ ക്ലാസുകളിൽ നിന്ന് ഒരു ആൺകുട്ടിയെയും ഒരു പെൺകുട്ടിയെയും തങ്ങളുടെ പ്രതിനിധികളായി രഹസ്യ ബാലറ്റിലൂടെ തിരഞ്ഞെടുത്തു.അങ്ങനെ തിരഞ്ഞെടുക്കപ്പെട്ട 5 ആൺകുട്ടികളും 5 പെൺകുട്ടികളുമാണ് സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. മത്സരിക്കുന്ന കുട്ടികളുടെ പേര് വിവരങ്ങൾ ഇലക്ഷൻ നോട്ടിഫിക്കേഷനായി നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുകയും ചെയ്തു.



.
   3. 4 ക്ലാസുകളിലെ കുട്ടികൾക്കാണ് വോട്ടവകാശം ഉണ്ടായിരുന്നത്.10 കുട്ടികളും തങ്ങൾ സ്കൂൾ ചെയർമാനോ ചെയർപേഴ്സണോ ആയാൽ സ്കൂളിൽ ചെയ്യുന്ന കാര്യങ്ങളെ കുറിച്ച് കുട്ടി പ്രസംഗങ്ങളുമായി ക്ലാസുകളിലൂടെ പ്രസംഗങ്ങളുമായി വോട്ട് ചോദിച്ച് കൂട്ടം കൂട്ടമായി എത്തിയത് അധ്യാപകർക്ക് കൗതുക കാഴ്ചയായി. തുണ്ടു കടലാസുകളിൽ തങ്ങളുടെ പേര്, ക്ലാസ്, ഡിവിഷൻ ഒക്കെ വോട്ട് ചെയാൻ എത്തുന്ന കുട്ടി വോട്ടർമാർക്ക് സ്ഥാനാർത്ഥികൾ എഴുതി നൽകുന്നുണ്ടായിരുന്നു. 

രാവിലെ 10 മണിക്ക് വോട്ടെടുപ്പ് ആരംഭിച്ചു. വോട്ടർമാരുടെ പേരുകൾ വിളിക്കുന്നതും, ലിസ്റ്റിൽ വോട്ട് ചെയ്തവരുടെ പേര് വെട്ടുന്നതും, കയ്യിൽ മഷി പുരട്ടുന്നതും എല്ലാം കുട്ടികളായിരുന്നു. കുട്ടി സ്ഥാനാർത്ഥികൾ 10 പേരുടെയും പേര് ഉൾക്കൊള്ളിച്ച് പ്രിൻറ് ചെയ്ത് തയാറാക്കിയ ബാലറ്റിൽ ആണ് കുട്ടികൾ വോട്ട് ചെയ്തത്. ഓരോ കുട്ടിക്കും രണ്ട് വോട്ടുകൾ ആണ് ഉണ്ടായിരുന്നത് .ചെയർമാൻ സ്ഥാനാർത്ഥിക്കും ചെയർപേഴ്സൺ സ്ഥാനാർത്ഥികൾക്കും വോട്ട് ചെയ്യാമെന്നത് ഈ കാലഘട്ടത്തിലെ സ്ത്രീ - പുരുഷ സമത്വത്തിൻ്റെ സൂചന കൂടിയായി.

     ഏറ്റവും കൂടുതൽ വോട്ട് (108)കിട്ടിയ ആൺകുട്ടിയായ മാസ്റ്റർ ജൂഡ് ഏഞ്ചലസ് അജയ്  ചെയർമാനായും ഏറ്റവും കൂടുതൽ വോട്ട് (68) കിട്ടിയ പെൺകുട്ടി കുമാരി സൂര്യഗായത്രി എ. ചെയർപേഴ്സണായും തിരഞ്ഞെടുക്കപ്പെട്ടു. അതിനു ശേഷം കിട്ടിയ വോട്ട് അനുസരിച്ച് വൈസ് ചെയർമാൻ ആയി അൻസൽ റ്റി ബിൻ, വൈസ് ചെയർപേഴ്സൺ ആയി അപർണ്ണ എ നായർ, ജനറൽ സെക്രട്ടറി ആയി നയന ബിൻസ്, ആർട്സ് ക്ലബ് സെക്ടറിയായി ആൻ്റോ ജേക്കബ്, സ്പോർട്സ് ക്ലബ് സെക്രട്ടറിയായി ഇവാൻസ് അഗസ്റ്റിൻ, സയൻസ് ക്ലബ് സെക്രട്ടറിയായി പ്രതീപ്താ പി., ഗണിത ക്ലബ് സെക്രട്ടറിയായി അപർണ്ണ കെ.എസ്, സ്കൂൾ സേഫ്റ്റി സെക്രട്ടറിയായി ദർ ഷിക് സജീവ് എന്നിവരെ തിരഞ്ഞെടുത്തു.

      പുതുതായി തെരെഞ്ഞെടുത്ത സ്കൂൾ പാർലമെൻ്റ് ഭര വാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് മാണി സി.കാപ്പൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ളാലം പഴയ പള്ളി വികാരി റവ.ഫാ.ജോസഫ് തടത്തിൽ അധ്യക്ഷനായിരുന്നു.പാലാ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി കെ.ബി ശ്രീകല മുഖ്യപ്രഭാഷണം നടത്തി.റവ.ഫാ.സെബാസ്റ്റ്യൻ മാപ്രക്കരോട്ട് ,ഹെഡ്മിസ്ട്രസ് സി.ലിൻസി ചീരാംകുഴി,മാസ്റ്റർ ജൂഡ് ഏഞ്ചലസ് അജയ് ,കുമാരി ഐറിൻ റോസ് ജെ. എന്നിവർ പ്രസംഗിച്ചു. അധ്യാപകരായ ലിജോ ആനിത്തോട്ടം, റെജി ജോസഫ്, ബിൻസി സെബാസ്റ്റ്യൻ, സി.ലിജി എഫ്.സി.സി., മാഗി ആൻഡ്രൂസ്, ജോളി മോൾ തോമസ്, അലൻ ടോംസ്  എന്നിവർ നേതൃത്വം നൽകി.

320 കുട്ടികൾ വോട്ട് ചെയ്തതിൽ 3 അസാധു വോട്ടുകൾ മാത്രമാണ് ഉണ്ടായത് എന്നത് ഏവരെയും അത്ഭുതപ്പെടുത്തി.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments