Latest News
Loading...

വിക്ടര്‍ ജോര്‍ജ് അനുസ്മരണം സംഘടിപ്പിച്ചു.



പാലാ മീഡിയാ സെന്ററില്‍ വിക്ടര്‍ ജോര്‍ജ് അനുസ്മരണം സംഘടിപ്പിച്ചു.  മീഡിയാ സെന്റര്‍ ഹാളില്‍ നടന്ന സമ്മേളനം മാണി സി കാപ്പന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സാഹസിക മാധ്യമ പ്രവര്‍ത്തനത്തിന്റെ വക്താവായിരുന്നു വിക്ടര്‍ ജോര്‍ജ്ജെന്ന് എംഎല്‍എ അനുസ്മരിച്ചു. അമേരിക്കയിലെ ന്യൂസിയത്തില്‍ ലോകത്തിലെ 124 അഡ്വഞ്ചറസ് ഫോട്ടോഗ്രാഫേഴ്‌സിന്റെ ചിത്രങ്ങള്‍ ഉള്ളതില്‍ ഒരാള്‍ വിക്ടര്‍ ജോര്‍ജ്ജാണ് എന്നത് വളരെയേറെ അഭിമാനകരമാണെന്നും എംഎല്‍എ പറഞ്ഞു. 


മുന്‍ എംപി അഡ്വ. ജോയി എബ്രാഹം അധ്യക്ഷത വഹിച്ചു. സഹോദരീ ഭര്‍ത്താവ് കൂടിയായിരുന്ന വിക്ടറിനെ കുറിച്ചുള്ള നിരവധി  ഓര്‍മകള്‍ അദ്ദേഹം പങ്കുവെച്ചു.  ടോമി മാങ്കൂട്ടം അനുസ്മരണ പ്രഭാഷണം നടത്തി. മീഡിയാസെന്റര്‍ പ്രസിഡണ്ട് സിനു മോഹന്‍ , സെക്രട്ടറി ബിബിന്‍ മാടപ്പള്ളി, ജോയിന്റ് സെക്രട്ടറി സന്ധ്യ മനോജ്, തുടങ്ങിയവര്‍ സംസാരിച്ചു. രവി പാലാ, ജോയി കളരിക്കന്‍, രമേഷ് കെ.ആര്‍,  മീഡിയ സെന്റര്‍ വൈസ് പ്രസിഡന്റ് അനില്‍ കുറിച്ചിത്താനം, അംഗങ്ങളായ റോബിന്‍, ജോസഫ്, ജെസ്സിന്‍, റെന്‍സോയി തുടങ്ങിയവര്‍ സംബന്ധിച്ചു.


വിക്ടര്‍ ജോര്‍ജ്ജ് അനുസ്മരണം. വീഡിയോ കാണാം


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments