Latest News
Loading...

മലയാളികളുടെ മനസ്സറിഞ്ഞ ജനപ്രിയ വ്യക്തിത്വമായിരുന്നു ഉമ്മൻ ചാണ്ടി : എൻ ഹരി



മുഖ്യമന്ത്രി എന്ന നിലയിലും പുതുപ്പള്ളി എംഎൽഎ എന്ന നിലയിലും നിരവധി തവണ അദ്ദേഹത്തെ  നേരിൽ കാണേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ട്.  നിരവധി തവണ അദ്ദേഹത്തിനെതിരെ രാഷ്ട്രീയ സമരങ്ങൾക്ക് നേതൃത്വം കൊടുക്കേണ്ടിയും വന്നിട്ടുണ്ട്. 

പിറ്റേന്ന് ജനങ്ങളുമായി ബന്ധപ്പെട്ട വിഷയവുമായി അദ്ദേഹത്തെ വിളിച്ചാൽ സുഖാന്വേഷണങ്ങൾ തിരക്കി സൗഹൃദം പങ്കുവെക്കുന്ന നിഷ്കളങ്ക മനസ്സിന് ഉടമയായിരുന്നു അദ്ദേഹം.

ജനങ്ങളോടും സമൂഹത്തോടും രാഷ്ട്രീയ സാഹചര്യങ്ങളോടും എങ്ങനെ പ്രതികരിക്കണമെന്നും പെരുമാറണമെന്നും പൊതുപ്രവർത്തകരെ പഠിപ്പിക്കുന്ന ഒരു പാഠപുസ്തകമമായിരുന്നു ശ്രീ ഉമ്മൻ ചാണ്ടി.


.ഇലക്ഷൻ സമയങ്ങളിൽ പോലും എതിർ സ്ഥാനാർത്ഥികൾക്കെതിരെ മോശം പരാമർശങ്ങളൊന്നും നടത്താതെ ശ്രദ്ധിച്ചതിലൂടെ അദ്ദേഹം തികഞ്ഞ സ്വാതിക ഭാവത്തിന് ഉടമയാണെന്ന് തെളിയിക്കുകയാണ്.

പള്ളിക്കത്തോട്  ഗ്രാമപഞ്ചായത്ത് അംഗമായിരുന്ന കാലത്തും നിരവധി തവണ അദ്ദേഹത്തെ നേരിൽകണ്ട് ജനങ്ങളുടെ വിവിധങ്ങളായ ആവശ്യങ്ങൾ അറിയിച്ചിട്ടുണ്ട്. രാഷ്ട്രീയ കാഴ്ചപ്പാടുകൾ എതിരായിരുന്നെങ്കിൽ കൂടി ഒരു വിഷയങ്ങൾക്കും മറുത്തൊരു നിലപാട് അദ്ദേഹം സ്വീകരിച്ചിരുന്നില്ല.



.യുവമോർച്ച ജില്ലാ പ്രസിഡന്റ് ആയിരുന്ന സമയം ജന സമ്പർക്ക പരുപാടിയിൽ കോട്ടയത്ത് അദ്ദേഹത്തെ കരിങ്കോടി കാണിച്ചു റിമാന്റിൽ പോയ സമയത്ത് യുവമോർച്ച പ്രവർത്തകരുടെ പേരിൽ കേസെടുക്കെണ്ട, രാഷ്ട്രീയ പ്രവർത്തനത്തിൽ ഇതൊക്കെ സ്വാഭാവികമാണ് എന്ന് അദ്ദേഹം പറയുകയുണ്ടായി. നടപടി ക്രമങ്ങൾ പൂർത്തിയായി എന്ന് ഉദ്യോഗസ്ഥൻ പറഞ്ഞതുകൊണ്ട് അദ്ദേഹം മറുത്തു പറഞ്ഞില്ല. 

പിന്നീട് നേരിൽ കണ്ട സമയത്തും അദ്ദേഹം ഇതേക്കുറിച്ചു തനിക്കതിൽ പരാതിയില്ലെന്നും രാഷ്ട്രീയ പ്രവർത്തനത്തിൽ ഇതൊക്കെ സ്വാഭാവികമാണ് എന്ന് പുഞ്ചിരിച്ചുകൊണ്ട് പറയുന്ന ഉമ്മൻ ചാണ്ടി എന്ന രാഷ്ട്രിയക്കാരനിലെ അമൂല്ല്യ വ്യക്തിത്വം ഇപ്പോഴും മനസ്സിലുണ്ട്...

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments