Latest News
Loading...

മൂന്നിലവ് ബാങ്ക് പ്രസിഡന്റിനെ അവിശ്വാസത്തിലൂടെ പുറത്താക്കി




മുന്നിലവ് സർവ്വീസ് സഹകരണബാങ്ക് പ്രസിഡന്റ് എ.വി സാമുവലിനെതിരെ കൊണ്ടുവന്ന അവിശ്വാസം പാസായി. യു ഡിഎഫാണ് അവർതന്നെ അധികാരത്തിലേറ്റിയ പ്രസിഡന്റിനെതിരെ അവിശ്വാസം കൊണ്ടുവന്നത്. 11 അംഗ ഭരണസമി തിയിൽ 6 പേരുടെ പിന്തുണയോടെയാണ് അവിശ്വാസം പാസായത്. ഒരു സിപിഐ അംഗവും അവിശ്വാസത്തെ പിന്തു ണച്ചു.

2019-ൽ അധികാരത്തിലെത്തിയ യുഡിഎഫിലെ ടോമിച്ചൻ കുരിശിങ്കൽ പറമ്പലിനെതിരെ അവിശ്വാസം വന്നതിനെ തു ടർന്ന് സ്വതന്ത്രനായ എ.വി സാമുവലിനെ പിന്തുണച്ച യുഡിഎഫ് സാമുവലിനെ പ്രസിഡന്റ് സ്ഥാനത്തെത്തിച്ചു. ഒരു വർഷത്തെ ധാരണയാണ് ഉണ്ടായിരുന്നതെന്നാണ് യുഡിഎഫ് പറുന്നത്. എന്നാൽ രാജി വൈകിയതിനെ തുടർന്ന് യു ഡിഎഫ് നേതൃത്വം ബന്ധപ്പെട്ടപ്പോൾ മാർച്ച് 31ന് രാജിവെയ്ക്കുമെന്ന് അറിയിച്ചു. ഇതും വൈകിയതോടെയാണ് യു ഡിഎഫ് അവിശ്വാസം കൊണ്ടുവന്നത്.


എ.വി സാമുവൽ പ്രതികാര നടപടിയായാണ് വായ്പ തിരികെ പിടിക്കാനുള്ള നടപടി സ്വീകരിക്കുന്നതെന്നും യുഡിഎ ഫ് ആരോപിക്കുന്നു. 2019-22 കാലഘട്ടത്തിൽ 6 കോടിയിലധികം രൂപ കുടിശിക തിരികെ പിടിച്ചിരുന്നു. ഈ നടപടികളു ടെ തുടർച്ച മാത്രമാണ് സാമുവൽ ചെയ്തത്. ബോർഡ് മെംബറുടെ പിതാവിന്റെ കുടിശിക മുടങ്ങിയ സംഭവത്തിൽ 2 ഘട്ടമായി തിരിച്ചടയ്ക്കാമെന്ന് ജോയിന്റ് രജിസ്ട്രാർക്ക് ഉറപ്പ് നല്കിയിരുന്നതായും യുഡിഎഫ് പറയുന്നു. ബാങ്കിനെ ത കർക്കുന്ന നിലപാടുകൾ യുഡിഎഫ് സ്വീകരിക്കില്ല. ബാങ്കിന്റെ മുന്നേറ്റത്തിനായി ഭരണസമിതി ഒന്നിച്ച് പ്രവർത്തിക്കു മെന്നും യുഡിഎഫ് നേതൃത്വം വ്യക്തമാക്കി. അതേസമയം, പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുത്തിട്ടില്ല.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments