Latest News
Loading...

പട്ടയമിഷന്‍ രൂപീകരണം. യോഗം ചേര്‍ന്നു



എല്ലാവർക്കും ഭൂമി എല്ലാവർക്കും രേഖ  എല്ലാ സേവനങ്ങളും സ്മാർട്ട്  എന്ന ലക്ഷ്യം മുൻനിർത്തിയുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി ഭൂരഹിതർക്കും രേഖകളില്ലാതെ നിയമപരമായി ഭൂമി കൈവശം വെച്ചിരുക്കുന്നവർക്കും പട്ടയം നൽകുകയെന്ന ലക്ഷ്യ പൂർത്തീകരണത്തിനായി പട്ടയ മിഷൻ  രൂപീകരിച്ച് പ്രവർത്തിക്കുന്നതിന്റെ ഭാഗമായി പാലാ നിയോജക മണ്ഡലതലത്തിൽ എംഎൽഎയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. താലൂക്ക് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ  പഞ്ചായത്ത് പ്രസിഡണ്ടുമാരും വില്ലേജ് ഓഫീസർമാരും രാഷ്ട്രീയ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. .  


.ആർ ഡി ഓ രാജേന്ദ്ര ബാബു,  തഹസിൽദാർ ജോസുകുട്ടി കെഎം തുടങ്ങിയവർ യോഗത്തിന് നേതൃത്വം നൽകി.  പട്ടയം ആവശ്യമുള്ളവരെ പഞ്ചായത്തിന്റെയും വില്ലേജ് ഓഫീസിന്റെയും നേതൃത്വത്തിൽ കണ്ടെത്തി താലൂക്ക് ഓഫീസിൽ അപേക്ഷകൾ സമർപ്പിക്കാനും ഇതിനായി ജനകീയ സമിതികൾ കാര്യക്ഷമമായി സംഘടിപ്പിക്കുവാനും തീരുമാനിച്ചു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments