. മഹായിടവകയുടെ 9 സഭാ ജില്ലകളിലെ ചെയർമാൻ, അച്ചന്മാർ റാലിക്ക് നേതൃത്വം നല്കും. റാലിക്ക് ശേഷം മേലുകാവ് മറ്റം എച്ച്.ആർ.ഡി.ടി. സെന്ററിൽ സെമിനാർ നടത്തും. സെമിനാറിൽ ബിഷപ്പ് വി.എസ്. ഫ്രാൻസിസ് അധ്യക്ഷതവഹിക്കും. ബിഷപ്പ് ഡോ.കെ.ജി ദാനിയേൽ ഉത്ഘാടനം നിർവ്വഹിക്കും. മേലുകാവ് മറ്റം കത്തോലിക്ക പള്ളി വികാരി റവ.ഡോ.ജോർജ് കാരം വേലി മുഖ്യപ്രഭാഷണം നടത്തും. മഹായിടവക ഓഫീസർമാരായ റവ. ടി.ജെ. ബിജോയ്, ശ്രീ. ഐസക് ഡേവിഡ്, ശ്രീ...റ്റി. ജോയ് കുമാർ എന്നിവർ പ്രസംഗിക്കും. മഹായിടവക ട്രഷറാർ റവ.പി.സി. മാത്യുക്കുട്ടി സമൂഹപ്രാർത്ഥനക്ക് നേതൃത്വം നല്കുo.
.പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോഡി ,മണിപ്പൂർ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും മണിപ്പൂർ ജനതക്ക് ഭരണഘടനാദത്തമായ അവകാശങ്ങൾ ലഭ്യമാക്കണമെന്നും സ്ത്രീകൾക്കും കുട്ടികൾക്കും നേരേയുണ്ടായ അതിക്രമങ്ങളിൽ കുറ്റവാളികളെ അടിയന്തരമായും മാതൃകാ പരമായും ശിക്ഷിക്കണമെന്നും ഉള്ള പ്രമേയം സെമിനാറിൽ അവതരിപ്പിച്ച് ഇന്ത്യൻ പ്രസിഡന്റിന് അയച്ചു കൊടുക്കും. തുടർന്ന് മഹായിടകയുടെ 9 സഭാ ജില്ലകൾ കേന്ദ്രീകരിച്ചും ഐക്യദാർഢ്യ റാലികളും സമൂഹപ്രാർത്ഥനകളും സംഘടിപ്പിക്കുമെന്നും മഹായിടവക പി.ആർ. ഒമാരായ വിജു പി. ചാക്കോ , റോബിൻ ഐസക് എന്നിവർ അറിയിച്ചു.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments