Latest News
Loading...

ലോറിയിൽ പാമ്പ്. ടിപ്പർ നിയന്ത്രണം വിട്ട് മറിഞ്ഞു.



ലോറിക്കുള്ളിൽ പാമ്പ് കയറിയതിനെ തുടർന്ന് വാഹനം നിയന്ത്രണം വിട്ടു മറിഞ്ഞു. പിണ്ണാക്കനാട് പൈക റൂട്ടിൽ മല്ലികശേരിക്ക് സമീപം ആയിരുന്നു സംഭവം. 


.വിളക്കുമാടത്തു നിന്നും മല്ലികശേരിയിലേക്ക് വീട് നിർമ്മാണത്തിനുള്ള പാറപ്പൊടിയുമായി പോവുകയായിരുന്നു ലോറി . ഡ്രൈവർ ഗിയർ മാറാൻ ശ്രമിക്കുന്നതിനിടെ ഗിയർ ലിവറിന് സമീപം പാമ്പിനെ കണ്ടതോടെ അപ്രതീക്ഷിത കാഴ്ചയിൽ ഡ്രൈവറുടെ വാഹനത്തിന്മേലുള്ള നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. 



നിയന്ത്രണം വിട്ട ലോറി റോഡ് അരികിലെ സംരക്ഷണ ഭിത്തിയിൽ ഇടിച്ചു കയറി . വൈദ്യുതി പോസ്റ്റ് അപകടത്തിൽ തകർന്നു . വാഹനമോടിച്ച ഡ്രൈവർ തോമസ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. 



ലോറിയിൽ ഉണ്ടായിരുന്ന പാറപ്പൊടി റോഡിൽ ചിതറി വീണു. ലോറിയുടെ മുൻഭാഗം അപകടത്തിൽ സാരമായി തകർന്നു .


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments