Latest News
Loading...

കടവുപുഴ വെള്ളച്ചാട്ടത്തില്‍ ആലുവാ സ്വദേശി മുങ്ങിമരിച്ചു.



വിനോദ സഞ്ചാരത്തിനെത്തിയ സംഘത്തിലെ യുവാവ് വെള്ളച്ചാട്ടത്തില്‍ വീണ് മരിച്ചു. മൂന്നിലവ് കടപുഴ വെള്ളച്ചാട്ടത്തിലാണ് അപകടമുണ്ടായത്.
ആലുവ നാലാംമൈലിൽ കണ്ടപ്ലാക്കൽ മക്കാരിൻ്റെ മകൻ മുഹമ്മദ് ഫാരിസ് (23)
.ആണ് മരണപെട്ടത്. 


ശനിയാഴ്ച വൈകുന്നേരം അഞ്ചോടു കൂടിയാണ് അപകടം ഉണ്ടായത് .3 പേരടങ്ങുന്ന സംഘം ഉച്ചക്ക് ഒന്നോടു കൂടി വെള്ളച്ചാട്ടം കാണാൻ എത്തിയത്. കടപുഴവെള്ളച്ചാട്ടത്തില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കുന്നതിനിടയില്‍ പാറക്കെട്ടില്‍ നിന്നും കാല്‍ വഴുതി ആഴത്തിലേക്ക് വീഴുകയായിരുന്നു. 


ഒപ്പമുണ്ടായിരുന്നവരും ഇത് വഴി എത്തിയ നാട്ടുകാരും ചേര്‍ന്നാണ് ഫാരിസിനെ പുറത്തെടുത്തത്. മൃതദേഹം ഈരാറ്റുപേട്ടയിലെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റി

കഴിഞ്ഞ ജൂൺ 19 ന് കൊച്ചി സ്വദേശിയായ സഹദ് ഈ വെള്ളച്ചാട്ടത്തിൽ വീണ് മരണപ്പെട്ടിരുന്നു.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments