Latest News
Loading...

ആനിയിളപ്പിൽ ഓടികൊണ്ടിരുന്ന കാറിനു തീ പിടിച്ചു



ഈരാറ്റുപേട്ട ആനിയിളപ്പിൽ ഓടികൊണ്ടിരുന്ന കാറിനു തീ പിടിച്ചു. വൈക്കം സ്വദേശികളായ ദമ്പതികൾ വാഗമൺ സന്ദർശനത്തിനായി പോകും വഴിയാണ് സംഭവം.   3-45 ഓട് കൂടിയാണ് തീപിടുത്തം ഉണ്ടായത്. വെെക്കം സ്വദേശി  രൂപേഷിന്റെ ടാറ്റ് പഞ്ച് കാറാണ് കത്തിയത്. ബോണറ്റ് ഭാഗത്ത് നിന്നും ഉയർന്ന തീ പെട്ടെന്ന് തന്നെ അണച്ചതിനാൽ വാഹനം മുഴുവൻ കത്താതെ രക്ഷപെട്ടു. 





.ടീം നന്മകൂട്ടം പ്രവർത്തകനായ ശിഹാബ് മുള്ളന്മടക്കൽ  ഇവരുടെ വാഹനത്തെ മറികടക്കുമ്പോൾ തി പടരുന്നത് കാണുകയും പെട്ടെന്ന് തന്നെ വാഹനം നിർത്താൻ പറയുകയും തന്റെ വണ്ടിയിൽ ഉണ്ടായിരുന്ന ബക്കറ്റ് എടുത്തു തൊട്ടടുത്ത തോട്ടിൽ നിന്നും വെള്ളം കോരി ഒഴിച്ച് തി അണക്കുകയും ചെയ്തു. 



കൃത്യസമയത്തു ശിഹാബ് നടത്തിയ ഇടപെടൽ മൂലം വലിയൊരു ദുരന്തം ഒഴിവായി. ഈരാറ്റുപേട്ടയിൽ നിന്നും എത്തിയ ഫയർ ഫോഴ്സും ചേർന്നു തി അണച്ചു. ഫയർഫോഴ്സ് ഉദ്യോഗസ്ഥരായ സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫീസർ എൻആർ വിനോദ്, ഫയർ ആൻഡ് റെസ്ക ഓഫീസർമാരായ ആനന്ദ് രാജു, ശ്രീജത്ത്, വിഷ്ണു എംജെ, നിബിൻ സേവ്യർ എന്നിവർ രക്ഷാപ്രവർ ത്തനത്തിൽ പങ്കുചേർന്നു.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments