Latest News
Loading...

കിടങ്ങൂരിലെ കുട്ടികൾക്കിനി പ്രഭാതഭക്ഷണവും



കിടങ്ങൂർ പഞ്ചായത്തിലെ സർക്കാർ സ്കൂളുകളിൽ പ്രഭാത ഭക്ഷണ വിതരണം ആരംഭിച്ചു. പഞ്ചായത്ത് പരിധിയിലുള്ള ഗവ. യു.പി സ്കൂൾ ചെമ്പിളാവ്, ഗവ എൽ.പി.ബി സ്കൂൾ കിടങ്ങൂർ, ഗവ: എൽ.പി സ്കൂൾ പിറ യാർ, ഗവ: എൽ.പി.ജി സ്കൂൾ എിവിടങ്ങളിലാണ് പ്രഭാത ഭക്ഷണ വിതരണം നടക്കുന്നത്. 5 ദിവസങ്ങളിലായി അപ്പം, ഇടിയപ്പം, ദോശ, ഇഡ്ഡലി തുടങ്ങി വ്യത്യസ്തമായ വിഭവങ്ങളാണ് ഓരോ ദിവസവും നടക്കുന്നത്.


പഞ്ചായത്തിന്റെ 2023 2024 വർഷത്തെ വാർഷിക പദ്ധതിയിലുൾപ്പെടുത്തിയാണ് 4 ഗവൺമെന്റ് സ്കൂളുകളിൽ പ്രഭാതഭക്ഷണം നൽകുന്നത്. ആഴ്ചയിൽ 5 ദിവസം ഭക്ഷണ വിതരണത്തിനായി 9.6 ലക്ഷം രൂപയാണ് പഞ്ചായത്ത് നീക്കി വച്ചിരിക്കുന്നത്. പി.ടി.എകൾക്കാണ് ഭക്ഷണ വിതരണത്തിന്റെ ചുമതല. എൽ.പി.ബി സ കൂളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു പ്രഭാത ഭക്ഷണ വിതരണം ഉദ്ഘാടനം ചെയ്തു.




വൈസ് പ്രസിഡന്റ് ഹേമാ രാജു, പഞ്ചായത്തംഗങ്ങളായ തോമസ് മാളിയേക്കൽ, പി.ജി സുരേഷ്, ടീന മാളിയേക്കൽ, പിറയാർ ഗവ. എൽ.പി. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീകല എസ്, എൽ.പി.ബി സ്കൂൾ ജാഅ പ്രസിഡന്റ് ഹരികുമാർ, കിടങ്ങൂർ എൽ.പി.ബി സ്കൂൾ എച്ച്.എം ഇൻ ചാർജ്ജ് ബിനി എം. പോൾ തുടങ്ങിയവർ പ്രസംഗിച്ചു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments