Latest News
Loading...

ഭരണങ്ങാനം തിരുനാളാഘോഷങ്ങളുടെ മുന്നൊരുക്കങ്ങളുടെ ഭാഗമായി വിവിധ വകുപ്പുദ്യോഗസ്ഥരുടെ യോഗം



ഭരണങ്ങാനം വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ  തിരുനാളാഘോഷത്തി നൊരുങ്ങുന്നു. ജൂലായ് 19 മുതല്‍ 28 വരെയാണ് തിരുനാളാഘോഷം നടക്കുന്നത്. തിരുനാളാഘോഷങ്ങളുടെ മുന്നൊരുക്കങ്ങളുടെ ഭാഗമായി വിവിധ വകുപ്പുദ്യോഗസ്ഥരുടെ യോഗം നടന്നു. അല്‍ഫോന്‍സാ  ടവര്‍ ഹാളില്‍ നടന്ന യോഗത്തില്‍ മാണി സി കാപ്പന്‍ എംഎല്‍എ അധ്യക്ഷനായിരുന്നു. പാ


.ലാ RDO രാജേന്ദ്ര ബാബുവിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ പാലാ ഡിവൈഎസ്പി എ.ജെ തോമസ്, പാലാ SHO കെപി ടോമസണ്‍,  എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍,  ജോയിന്റ് RTO,    KSRTC ,  ആരോഗ്യ വകുപ്പ് , റവന്യൂ,  KSEB ,വാട്ടര്‍ അതോറിറ്റി ,പാലാ നഗരസഭ , ഭരണങ്ങാനം പഞ്ചായത്ത് ഫുഡ് സേഫ്റ്റി വിഭാഗം തുടങ്ങിയവയുടെ പ്രതിനിധികള്‍ എന്നിവര്‍പങ്കെടുത്തു. തിരുനാളാലോഷവുമായി ബന്ധപ്പെട്ട് ഓരോ വകുപ്പുകളും നടത്തേണ്ട ക്രമീകരണങ്ങള്‍ യോഗത്തില്‍ചര്‍ച്ചചെയ്തു. തീര്‍ത്ഥാടന കേന്ദ്രം റെക്ടര്‍ സെബാസ്റ്റ്യന്‍ വെട്ടുകല്ലേല്‍, അഡ്മിന്‌സട്രേറ്റര്‍ ഫാ ജോണ്‍സണ്‍ പുള്ളീറ്റ്, ഫാ ജോസഫ് കീരാംതടം, തുടങ്ങിയവര്‍ സംസാരിച്ചു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments