.ഈരാറ്റുപേട്ട പൂഞ്ഞാർ സ്വദേശിയുടെ ഭാര്യക്ക് യുകെയിൽ ജോലി വാഗ്ദാനം ചെയ്തു ഹിനോയുടെ ഉടമസ്ഥതയിലുള്ള അങ്കമാലിയിലെ ഹൈസൺ കൺസൾട്ടൻസി വഴി അഞ്ചുലക്ഷം രൂപയോളം തട്ടിയെടുത്ത ശേഷം ജോലി നൽകാതെ കബളിപ്പിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം കേസ് അന്വേഷിക്കുകയും ഹിനോയെ അറസ്റ്റ് ചെയ്യുകയും ആയിരുന്നു.
.ഇവർക്ക് മുരിക്കാശേരി, അങ്കമാലി ഉൾപ്പടെ മറ്റ് പോലീസ് സ്റ്റേഷനുകളിൽ സമാനമായ രീതിയിലുള്ളകേസുകൾ നിലവിലുണ്ട്. ഈരാറ്റുപേട്ട പോലീസ് സ്റ്റേഷൻ എസ്.എച്ച്. ഓ ബാബു സെബാസ്റ്റ്യൻ എസ്. ഐ മാരായ വി. വി. വിഷ്ണു, അംശു. പി. എസ്, രമാ വേലായുധൻ, സി. പി. ഓ താരാ രാജ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരിന്നു.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments