Latest News
Loading...

മണ്ണാഴത്തിലേയ്ക്ക് വിത്തെറിഞ്ഞ് വലവൂരിലെ വിദ്യാർത്ഥികൾ



വലവൂർ തൊണ്ടിയോടി ചെറുനിലം പാടശേഖരത്തിൽ കർഷകർക്കൊപ്പം വിത്തെറിഞ്ഞ് വിതയുത്സവം ആഘോഷമാക്കി വലവൂർ ഗവണ്മെന്റ് യുപി സ്കൂളിലെ കുട്ടികൾ. പാടത്ത് ചേറിലിങ്ങി കിഴക്കോട്ട് തിരിഞ്ഞ് "പൊലി പൊലിയേ പൊലി" യെന്ന വായ്ത്താരിയോടൊപ്പം വിത്തെറിയുന്നത് ഇന്നത്തെ ബാല്യം അനുഭവിച്ചറിയുകയായിരുന്നു. വിതച്ച് രണ്ട് ദിവസം കഴിഞ്ഞ് കണ്ടങ്ങളിലെ വെള്ളത്തിന്റെ അളവ് കുറയ്ക്കും. വിത്ത് ഒഴുകി പോകാതിരിക്കാനും വേര് മണ്ണിലേയ്ക്ക് ഇറങ്ങാനുമാണ് ഇങ്ങനെ ചെയ്യുന്നത്. വെള്ളം ഒഴുക്കിക്കളയാൻ എടുക്കുന്ന ചെറുചാലാണ് 'കമ്മ'.   



.വിതയ്ക്കുന്ന ഓരോ കണ്ടത്തിന്റേയും നടുവിൽ ഇലച്ചാർത്തുള്ള പാണൽ കമ്പോ കാഞ്ഞിരത്തിന്റെ കമ്പോ ഒടിച്ചു കുത്തുന്നത് , ഈ കണ്ടത്തിൽ വിത്ത് വിതച്ചിട്ടുണ്ടെന്നും അതിനാൽ ആരും അതിൽ ഇറങ്ങരുതെന്നുമുള്ള സൂചനയാണെന്നും കുട്ടികളുടെ സംശയം പരിഹരിച്ചു കൊണ്ട് പാടശേഖര സമിതിയിലെ കർഷകർ വിശദീകരിച്ചു. 



നാൽപ്പതിലേറെ ഹെക്ടർ നെൽകൃഷി ഉണ്ടായിരുന്ന വലവൂർ പാടശേഖരത്തിന്റെ വിസ്തൃതി ഇന്ന് പത്ത് ഹെക്ടറിൽ എത്തിയിരിക്കുന്നു. ഭൂമിയുടെ ജലസംഭരണികൾ കൂടിയായ നെൽപാടങ്ങൾ നിലനിറുത്തി വിളയിറക്കുന്ന വലവൂരിലെ നെൽ കർഷകരെ ആദരിക്കേണ്ടതാണെന്ന് നെൽകൃഷിയുടെ വിവിധ ഘട്ടങ്ങൾ വിശദീകരിക്കവേ  കരൂർ കൃഷിഭവൻ ഓഫീസർ പരിദുദീൻ VM കുട്ടികളോട് പറഞ്ഞു. വലവൂർ ബ്രാൻഡ് നാടൻ അരി വിപണിയിലെത്തിക്കാനുള്ള ശ്രമവും ഉണ്ടെന്ന് കൃഷി അസിസ്റ്റന്റ് ബീന ജയൻ, പാടശേഖര സമിതി പ്രസിഡന്റ് ജയപ്രകാശ്, സെക്രട്ടറി ബെന്നി ജോസഫ് എന്നിവർ വിശദീകരിച്ചു.


സേയ , അഖിലേഷ് , ഹൃദ്യ , ശ്രീനന്ദന, ആർണവ്, അഭിജിത്ത്, മരിയ, ആൻലിയ, ശ്രുതി ലക്ഷ്മി, അഭിനവ്, മിലൻ, ഡാരോൺ, നവദീപ്, ഗൗതം, ആഷിക്, അലോഷി, ആവണി, സേതുലക്ഷ്മി, സോന എന്നീ വിദ്യാർത്ഥികളും ഹെഡ്മാസ്റ്റർ രാജേഷ് എൻ വൈ , അധ്യാപികമാരായ ഷാനി, പ്രിയ പി ടി എ പ്രതിനിധി ശാന്തി മനോജ് എന്നിവരോടൊപ്പം സംബന്ധിച്ചു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments