ചേന്നാട് സെന്റ് മരിയ ഗൊരേത്തീസ് ഹൈസ്കൂളിൽ വായിച്ചു വളരാം എന്ന പദ്ധതിയുമായി വായന വസന്തത്തിന് തുടക്കമായി. ഈ പദ്ധതിയിൽ എല്ലാ ദിവസവും ഒരു പീരിയഡ് അധികവായനക്കായി എല്ലാ വിദ്യാർത്ഥികൾക്കും നൽകിയിരിക്കുകയാണ്. ലൈബ്രറി പുസ്തകങ്ങളാണ് അധിക വായനക്കായി വിദ്യാർത്ഥികൾക്ക് നൽകുന്നത്.
വായനയുടെ ആരവങ്ങൾ കുട്ടികളിലേക്ക് എത്തിച്ച് വായനാശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ ആണ് വായിച്ചു വളരാം എന്ന പദ്ധതി ആരംഭിച്ചിരിക്കുന്നത്. കുട്ടികളുടെ പിറന്നാൾ ദിനത്തിൽ ക്ലാസ്സ് ലൈബ്രറിയിലേക്ക് ഒരു പുസ്തകം നൽകി ലൈബ്രറി വികസനം നടത്തും.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments