ഹരിതകർമ്മ സേനാംഗങ്ങൾക്കുള്ള ഇൻഷുറൻസ് കാർഡുകളുടെയും റെയിൻ കോട്ടുകളുടെയും വിതരണോദ്ഘാടനം നഗരസഭ അധ്യക്ഷ സുഹ്‌റ അബ്ദുൽ ഖാദർ നിർവഹിച്ചു. നഗരസഭ കൗൺസിൽ ഹാളിൽ നടന്ന പരിപാടിയിൽ ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷ ഡോ. സഹ് ല ഫിർദൗസ് അധ്യക്ഷത വഹിച്ചു. ചികിത്സയ്ക്ക് സാമ്പത്തിക ബുദ്ധിമുട്ട് നേരിടേണ്ടിവരുന്ന ഹരിതസേനാംഗങ്ങൾക്ക് കൈത്താങ്ങേകുക എന്ന ലക്ഷ്യത്തോടെയാണ് ഇൻഷുറൻസ് പരിരക്ഷ നൽകുന്നത്.
.നഗരസഭയിലെ മുഴുവൻ ഹരിതകർമസേന അംഗങ്ങളുടെയും സ്വകാര്യ ആശുപത്രികളിലെയുൾപ്പടെയുള്ള ചികിത്സാചെലവുകൾ ഇൻഷുറൻസ് കമ്പനി വഹിക്കും. 2023-24 നഗരസഭ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റെയിൻ കോട്ടുകൾ, തൊപ്പികൾ, ബാഗുകൾ എന്നിവ വിതരണം ചെയ്തത്. ചടങ്ങിൽ നഗരസഭാംഗങ്ങൾ, ജീവനക്കാർ, ഹരിതകർമ്മ സേനാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments