അന്താരാഷ്ട്ര ചെറുധാന്യ വർഷത്തിൽ മില്ലറ്റ് പ്രവേശനോത്സവമൊരുക്കി വാകക്കാട് സെന്റ് പോൾസ് എൽ.പി.സ്‌കൂൾ. പ്രവേശനോത്സവത്തിനെത്തിയ കുഞ്ഞുങ്ങൾക്ക് മില്ലറ്റ് വിഭവങ്ങളും, മില്ലറ്റ് തൈകളും നല്കിയാണ് കുട്ടികളെ സ്വീകരിച്ചത്.
.സ്‌കൂളിന്റെ ശതാബ്ദി വർഷത്തിലാണ് ചെറുധാന്യങ്ങളുടെ പ്രാധാന്യം കുട്ടികൾക്ക് മനസിലാക്കുന്നതിനായി വ്യത്യസ്തതമായ പ്രവേശനോത്സവമൊരുക്കിയത്. സ്‌കൂൾ മാനേജർ റവ.ഫാ. മൈക്കിൾ ചീരാംകുഴി അധ്യക്ഷത വഹിച്ച യോഗം വാർഡ് മെമ്പർ അലക്സ് ടി ജോസഫ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ജോർജ്കുട്ടി അലക്സ്, ഹെഡ്മിസ്ട്രസ് സി. ടെസി ജോർജ് എന്നിവർ പ്രസംഗിച്ചു.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments