ഈരാറ്റുപേട്ട നഗരസഭയിലെ പൊട്ടിപ്പൊളിഞ്ഞ റോഡ് നന്നാക്കാത്തതില്‍ വ്യാപകപ്രതിഷേധമുയരുമ്പോള്‍ ഒരു കൊച്ചുമിടുക്കിയുടെ വാക്കുകളും വൈറലാവുകയാണ്. എല്‍കെജിയിലേയ്ക്ക് പോവുംവഴിയാണ് ഇഷാന മനാഫ് എന്ന പിഞ്ചുകുഞ്ഞ് റോഡിന്റെ ദുരവസ്ഥ കണ്ട് പ്രതികരിക്കുന്നത്. നടയ്ക്കല്‍ ഗൈഡന്‍സ് സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ത്ഥിനിയാണ് ഇഷാന.
.നിരവധി കുട്ടികള്‍ പഠിക്കുന്ന ഡൈഗന്‍സ് സ്‌കൂളിലേയ്ക്കുള്ള റോഡ് പൊട്ടിപ്പൊളിഞ്ഞ് തകര്‍ന്ന അവസ്ഥയിലാണ്. റോഡിന്റെ ദുരവസ്ഥയ്‌ക്കെതിരെ കഴിഞ്ഞ ദിവസം പ്രതിഷേധവും നടന്നു. മുട്ടത്തിപ്പറമ്പില്‍ മനാഫിന്റെ മകളായ ഇഷാനയുടെ..'ശരിയാക്കിത്താ..സ്‌കൂള്‍ ബസ് പോകുന്ന വഴിയല്ലേ..' എന്ന ചോദ്യം വൈറലാവുകയായിരുന്നു.
വീഡിയോ ശ്രദ്ധയില്‍പെട്ട ജനമൈത്രി പോലീസ് സിആര്‍ഒ ബിനോയി സ്‌കൂളിലെത്തി ഇഷാനയെ അഭിനന്ദിച്ചു.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments