കടനാട് ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ ജനകീയ ഹോട്ടലിലെ വേസ്റ്റ്മായി ബന്ധപ്പെട്ട വിഷയത്തിലെ കരാർ തുകയെ കുറിച്ചുള്ള വിഷയവുമായി പഞ്ചായത്ത് ഓഫീസിനുള്ളിൽ ഏറ്റുമുട്ടലും തുടർന്നു പരുക്കുമായി ആശുപത്രിയിൽ അഡ്മിറ്റ് ആയതും എല്ലാം ജനങ്ങളെ വിഡ്ഢികളാക്കാൻ വേണ്ടി ഉള്ള നാടകമാ ണെന്ന് ബി ജെ.പി. പഞ്ചായത്തിന്റെ പുതിയ പ്രസിഡണ്ട് കസേരയ്ക്ക് വേണ്ടിയുള്ള തമ്മിൽത്തല്ലും അഴിമതി പണം പങ്കുവെക്കുന്നതിനുള്ള പിടിവലിയും ആണ് നടക്കുന്നത് പഞ്ചായത്തിലെ ജനങ്ങളെ ബാധിക്കുന്ന ഒരു വിഷയവും ചർച്ച ചെയ്യാനും പരിഹരിക്കാനും ശ്രമിക്കാതെ കേവലം കസേരയ്ക്ക് വേണ്ടിയുള്ള ബഹളം നടക്കുമ്പോൾ
ഇവരുടെ കാഴ്ചക്കാരായി പ്രതിപക്ഷം നിൽക്കുകയാണെന്നും ബിജെപി ആരോപിച്ചു
.പഞ്ചായത്തിലെ ജനങ്ങൾക്ക് ഏറ്റവും അത്യാവശ്യമായ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഡോക്ടർ സേവനം കൃത്യമായി ഇല്ല... ജൽജീവന്‍ മിഷനുമായി ബന്ധപ്പെട്ട കുടിവെള്ള പദ്ധതിക്ക് പഞ്ചായത്ത് വിഹിതം ഇതുവരെയും കണ്ടെത്താൻ സാധിച്ചിട്ടില്ല. മാനത്തൂരിലെ വെറ്റിനറി ആശുപത്രിയുടെ സബ് സെൻറ മാസങ്ങളായി നിർജീവമായി. പഞ്ചായത്തിലെ വിവിധ ഗ്രാമീണ റോഡുകൾ തകർന്നു തരിപ്പണമായി.
ഇത്തരം കാര്യങ്ങൾ ഒന്നും പരിഹരിക്കാൻ ശ്രമിക്കാതെ തങ്ങൾക്ക് വോട്ട് തന്നു വിജയിപ്പിച്ച ജനങ്ങളെ കൊഞ്ഞനം കുത്തി കാണിക്കുന്ന സമീപനം അവസാനിപ്പിക്കണം എന്നും
പഞ്ചായത്ത് ഓഫീസ് ഗുസ്തി കൂടാൻ ഉള്ള വേദിയാക്കി മാറ്റിയ പഞ്ചായത്ത് അംഗങ്ങൾക്കെതിരെയും നടപടിയെടുക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറിയോട് ആവശ്യപ്പെടുകയും ചെയ്ത് bjp കടനാട് പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്തിന് മുന്നിൽ ധർണ നടത്തി.
ഹെൽമറ്റ് വെച്ച് നടത്തിയ
പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്ത് ബിജെപി പാലാമണ്ഡലം പ്രസിഡണ്ട് ബിനീഷ് ചൂണ്ടച്ചേരി സംസാരിച്ചു... ധർണയിൽ ന്യൂനപക്ഷമോർച്ച പാലാമണ്ഡലം പ്രസിഡണ്ട് റോജൻ ജോർജ് ബിജെപി കടനാട് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ നന്ദകുമാർ പാലക്കുഴ ജനറൽ സെക്രട്ടറി ജെയിംസ് മാത്യു, മൈക്കിൾ ജോർജ് ,
എൻ കെ രാജപ്പൻ, രവി കവളംമക്കൽ, സാജൻ, വിഷ്ണു, ജയ്സൺ, രാജേഷ്, വിജയകുമാർ, തോമസ്, മൈക്കിൾ , ടോമി എന്നിവർ പങ്കെടുത്തു
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments