സ്‌നേഹദീപം പദ്ധതിയിലൂടെ കൊഴുവനാല്‍ പഞ്ചായത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന ഒന്‍പതാം സ്‌നേഹഭവനത്തിന്റെ താക്കോല്‍സമര്‍പ്പണം മേവട കാവുംപടി ജംഗ്ഷനിൽ സമീപം വച്ച് നവജീവന്‍ ട്രസ്റ്റ് ചെയര്‍മാന്‍ പി.യു.തോമസ് നിര്‍വ്വഹിച്ചു. യോഗത്തില്‍ മുന്‍ മുനിസിപ്പല്‍ കമ്മീഷണര്‍ രവി പാലാ അദ്ധ്യക്ഷനായി സ്‌നേഹദീപം പദ്ധതിയില്‍ കൊഴുവനാല്‍ പഞ്ചായത്തില്‍ മനക്കുന്ന് വാര്‍ഡിലും കപ്പിലിക്കുന്നിലും ഓരോ വീടുകളുടെ നിര്‍മ്മാണവും പൂര്‍ത്തീകരിച്ചിരിക്കുകയാണ്.
കൂടാതെ മൂലേത്തുണ്ടി വാര്‍ഡിലും കൊഴുവനാല്‍ വാര്‍ഡിലും ഓരോ വീടുകളുടെ നിര്‍മ്മാണം അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. കിടങ്ങൂര്‍ പഞ്ചായത്തില്‍ 4 വീടുകളുടെയും മുത്തോലി പഞ്ചായത്തില്‍ 2 വീടുകളുടെയും നിര്‍മ്മാണം അന്തിമഘട്ടത്തിലെത്തി. പൂര്‍ത്തീകരിച്ചിരിക്കുന്ന എല്ലാ വീടുകളുടെയും താക്കോല്‍ സമര്‍പ്പണം മെയ് മാസം 15 ന് മുമ്പായി നടത്തും. . കൊഴുവനാല്‍ മുത്തോലി, കിടങ്ങൂര്‍, എലിക്കുളം പഞ്ചായത്തുകളില്‍ 1000 പേരുടെ കൂട്ടായ്മയില്‍ നടന്നു വരുന്ന ഈ പദ്ധതി അകലകുന്നം പഞ്ചായത്തിലേക്കു കൂടി പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്ന്. സ് നേഹദീപം പ്രവർത്തകർ പറഞ്ഞു.
0 Comments