ഇറക്കം ഇറങ്ങിവന്ന ക്രെയിന്‍ നിയന്ത്രണംവിട്ട് റോഡ് സൈഡിലെ സംരക്ഷണഭിത്തിയിലിടിക്കുകയായിരുന്നു. തുടര്‍ന്ന് വട്ടംതിരിഞ്ഞ വാഹനം റോഡിന് മറുസൈഡിലെ തിട്ടയിലിടിച്ചാണ് നിന്നത്. ഓടയുടെ തിട്ടയ്ക്ക് മുകളിലൂടെ വട്ടംകയറിയാണ് മുന്‍ചക്രങ്ങള്‍ നിന്നത്. വാഹനത്തിന്റെ മുന്നോട്ടുള്ള നീണ്ട ഭാഗം ഇവിടെയുള്ള ഉപേക്ഷിച്ച കെട്ടിടത്തിലേയ്ക്ക് ഇടിച്ചുകയറുകയും ചെയ്തു.
അപകടസമയത്ത് മറ്റ് വാഹനങ്ങള്‍ ഇല്ലാതിരുന്നതും സംരക്ഷണഭിത്തി തകര്‍ത്ത് വാഹനം താഴേയ്ക്ക് പോകാതിരുന്നതും വലിയ അപകടം ഒഴിവാക്കി. അപകടം തുടര്‍ക്കഥയായ ഈ ഭാഗത്ത് മാസങ്ങള്‍ക്ക് മുന്‍പ് വേഗത കുറയ്ക്കാനായി റമ്പിള്‍ സ്ട്രിപ്പുകള്‍ സ്ഥാപിച്ചിരുന്നു.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments