ഏറ്റുമാനൂർ പൂഞ്ഞാർ സംസ്ഥാന പാതയിൽ പുലിയന്നൂർ കാണിക്ക മണ്ഡപം സമീപം വാഹനങ്ങളുടെ കൂട്ടയിടി . ഒരേ ദിശയിൽ നിന്ന് വന്ന കാറ്, ഗ്യാസ് ടാങ്കർ ലോറി, ടോറസ് എന്നീ വാഹനങ്ങൾ തമ്മിലാണ് കൂട്ടിയിടിച്ചത്. മുന്നിൽ പോയ കാർ പെട്ടെന്ന് ബ്രേക്ക് ചവിട്ടിയത് മൂലം തൊട്ടു പിറകെ വന്ന ഗ്യാസ് ടാങ്കർ ലോറി ഡ്രൈവർക്കും ബ്രേക്ക് ചവിട്ടി വണ്ടി റോഡിൽ നിർത്തേണ്ടി വന്നു. തൊട്ടു പിന്നാലെ എത്തിയ ടോറസ് ലോറി ഡ്രൈവർ വണ്ടി നിർത്താൻ ശ്രമിച്ചു എങ്കിലും കഴിയാതെ ടോറസ് ഉരുണ്ട് നീങ്ങി ലോറിക്ക് പിന്നിൽ ഇടിക്കുകയായിരുന്നു .
.ഗ്യാസ് ടാങ്കർ ലോറി കാലിയായിരുന്നത് മൂലം വലിയ ദുരന്തം ഒഴിവായി. അപകടത്തിൽ ആർക്കും പരിക്കില്ല. അപകട സ്ഥലത്ത് ഫയർഫോഴ്സ് എത്തി അപകടത്തെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടിരുന്നു. പാലാ പോലീസ് സ്ഥലത്തെ ഗതാഗതം പുന ക്രമീകരിച്ചു.
⏯️ PLAY VIDEO
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments