മീനച്ചിൽ ഭരണങ്ങാനം പഞ്ചായത്തുകളിൽ കൂടി കടന്നുപോകുന്ന കിഴപറയാർ തറപ്പേൽക്കടവ് റോഡിൻറെ നവീകരണ ഉദ്ഘാടനം മാണി സി കാപ്പൻ എംഎൽഎ നിർവഹിച്ചു. വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ടിൽ നിന്ന് 19 ലക്ഷവും ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ അനുവദിച്ച 8 ലക്ഷം രൂപയും ഉപയോഗിച്ചാണ് ഈ റോഡിൻറെ ടാറിങ് പണികൾ പൂർത്തീകരിച്ചത്.
. ഉദ്ഘാടന സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ, പഞ്ചായത്ത് പ്രസിഡണ്ട്മാരായ ജോയി കുഴിപ്പാല, ലിസമ്മ സെബാസ്റ്റ്യൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷിബു പൂവേലിൽ, മെമ്പർമാരായ റെജി വടക്കേമേച്ചെരിൽ, നളിനി ശ്രീധരൻ, വിൻസൻറ് കണ്ടത്തിൽ , ഷാജി വെള്ളാപ്പാട്ട്, ബാബു കിഴക്കേടത്ത്, പ്രഭാകരൻ പടികപ്പള്ളിൽ, മാത്തച്ചൻ വെള്ളാപാട്ട്, ടോമി മാമ്പക്കുളം, എബിൻ വാട്ടപ്പള്ളി, അപ്പച്ചൻ പാലക്കുടിയിൽ, ഡെന്നി കാവുംപുറത്ത്, സെബിൻ കുന്നുംപുറത്ത് എന്നിവർ പ്രസംഗിച്ചു
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments