Latest News
Loading...

മൂന്നു പതിറ്റാണ്ടിന്റെ തേനീച്ച വളർത്തൽ അനുഭവസമ്പത്തുമായി ജോൺ തോട്ടക്കര




ഉത്തർപ്രദേശിലെ റാംപൂരിൽ കഴിഞ്ഞ 32 വർഷങ്ങളായി വൻതേൻ, ചെറുതേനീച്ച വളർത്തുകയും പതിറ്റാണ്ടുകളായി ഇറ്റാലിയൻ തേനീച്ച വളർത്തലിൽ ഏർപ്പെടുകയും ഏറെക്കാലമായി വ്യാവസായിക അടിസ്ഥാനത്തിൽ തേനീച്ച വളർത്തുകയും ചെയ്തുവരുന്ന റ്റി.എം. ജോൺ തോട്ടക്കര തന്റെ അറിവുകളും അനുഭവങ്ങളും പങ്കുവയ്ക്കുന്ന  സെമിനാർ ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് 2 മണി മുതൽ പൂഞ്ഞാർ ഭൂമിക സെന്ററിൽ നടക്കും. 



തേനീച്ചകൾക്ക് തേൻലഭിക്കുന്ന പൂക്കളും പശുവിന് തീറ്റപ്പുല്ലും പ്രദാനം ചെയ്യുന്ന വിശേഷ ഇനം പുൽവിത്തുകളും ഹിമാലയൻ കാട്ടുതേനും റ്റി.എം. ജോൺ, സെമിനാറിനോടനുബന്ധിച്ച് പ്രദർശിപ്പിക്കുന്നതാണ്. 

ഭൂമിക സെന്റർ പൂഞ്ഞാർ,
ഭൂമിക നേറ്റീവ്  കളക്ടീവ് പൂന്തേൻ സംഘം എന്നിവയുടെ നേതൃത്വത്തിലാണ് പരിപാടി.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments