Latest News
Loading...

തേന്‍ സംഭരണത്തിന്റെ ഉദ്ഘാടനം കൃഷി വകുപ്പു മന്ത്രി പി. പ്രസാദ് നിര്‍വ്വഹിച്ചു.




പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നബാര്‍ഡിന്റെ അംഗീകാരത്തോടെ രൂപീകരിച്ച പാലാ ഹരിതം ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി ആരംഭിക്കുന്ന തേന്‍ സംസ്‌കരണ വിപണന കേന്ദ്രത്തിലേക്കുള്ള തേന്‍ സംഭരണത്തിന്റെ ഉദ്ഘാടനം കൃഷി വകുപ്പു മന്ത്രി പി. പ്രസാദ് നിര്‍വ്വഹിച്ചു.  തേനീച്ച കൃഷി ഏറെ ആദായകരമാണന്നും കര്‍ഷകര്‍ക്കും കര്‍ഷക കൂട്ടായ്മകള്‍ക്കും 'കേരള ഗ്രോ ' എന്ന സര്‍ക്കാര്‍ ബ്രാന്റില്‍ വിപണന സാധ്യത ഉറപ്പാക്കുമെന്നും കൃഷി വകുപ്പു മന്ത്രി പി. പ്രസാദ് അഭിപ്രായപ്പെട്ടു. 



.എം.എല്‍.എ മാരായ മോന്‍സ് ജോസഫ് , മാണി സി. കാപ്പന്‍ , മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ജോസിന്‍ ബിനോ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റാണി ജോസ് , കുര്യാക്കോസ് പവന്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ബാബു കെ.ജോര്‍ജ്, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ബിജു തോമസ്, മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ബിജി ജോജോ പി.എസ്.ഡബ്ലിയു.എസ്. ഡയറക്ടര്‍ ഫാ.തോമസ് കിഴക്കേല്‍ , ഹരിതം കമ്പനി ചെയര്‍മാന്‍ തോമസ് മണ്ഡപത്തില്‍, എഫ്.പി.ഒ .ഡിവിഷന്‍ മാനേജര്‍ ഡാന്റീസ് കൂനാനിക്കല്‍ , പ്രോജക്ട് ഓഫീസര്‍ പി.വി. ജോര്‍ജ് പുരയിടം തുടങ്ങിയവര്‍സംബന്ധിച്ചു. 

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments