Latest News
Loading...

അൽഫോൻസാ കോളേജിന് ജി. വി. രാജ അവാർഡ്.




സംസ്ഥാനത്തെ ഏറ്റവും മികച്ച കായിക നേട്ടങ്ങൾ കൈവരിച്ച കോളേജിനുള്ള ജി വി രാജ പുരസ്കാരം അൽഫോൻസാ കോളേജ് കരസ്ഥമാക്കി. 2020 21 വർഷത്തെ കായിക നേട്ടങ്ങൾ പരിഗണിച്ചാണ് അവാർഡിന് അർഹമായത്.

 അൽഫോൻസാ കോളേജിന് ആദ്യമായാണ് ജി. വി രാജ അവാർഡ് ലഭിക്കുന്നത്. അതിലേറ്റിക്സ് വോളിബോൾ, വെയിറ്റ് ലിഫ്റ്റിംഗ് പവർ ലിഫ്റ്റിംഗ്, തായ്ക്കാണ്ടോ, ബാസ്കറ്റ് ബോൾ തുടങ്ങിയ ഇനങ്ങളിലെ മികവിന്റെ അടിസ്ഥാനത്തിലാണ് കോളേജിന് ഈ അവാർഡ് അർഹമായത്. 1964 സ്ത്രീ വിദ്യാഭ്യാസത്തിനായി മാർ സെബാസ്റ്റ്യൻ വയലിൽ പിതാവ് സ്ഥാപിച്ച കോളേജ് ആരംഭം മുതൽ തന്നെ കായികരംഗത്തിന് മുന്തിയ പ്രാധാന്യം നൽകി വന്നു. 

അത്‌ലറ്റിക്സ് വോളിബോൾ സ്വിമ്മിംഗ്, ഹാൻഡ് ബോൾ, ബാസ്ക്കറ്റ്ബോൾ ക്രോസ് കൺട്രി തുടങ്ങിയ ഇനങ്ങളിൽ ആരംഭം മുതൽ യൂണിവേഴ്സിറ്റി സംസ്ഥാന ദേശീയ മത്സരങ്ങളിൽ കോളേജിന് ഉന്നത സ്ഥാനങ്ങൾനേടുവാൻ കഴിഞ്ഞു. മൂന്ന് ഒളമ്പ്യന്മാരും രണ്ട് അർജ്ജുന അവാർഡ് ജേതാക്കളെയും സംഭാവന ചെയ്ത സംസ്ഥാനത്തെ തന്നെ ആദ്യ കോളേജ് ആയി അൽഫോൻസാ കോളേജ് നിലകൊള്ളുന്നു. ഒളിമ്പ്യനും അർജുൻ അവാർഡ് ജേതാവുമായ പത്മശ്രീ ഷൈനി വിൽസൺ, അർജുന അവാർഡ് ജേതാവും ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവുമായ പത്മിനി തോമസ്, ഒളിമ്പിനും അർജുന അവാർഡ് ജേതാവുമായ പ്രീജ ശ്രീധരൻ, ഒളിമ്പ്യനും ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ് മെഡൽ ജേതാവുമായ സിനി ജോസ് എന്നിവർ കോളേജിന്റെ അഭിമാനം ഉയർത്തിയ താ രങ്ങളാണ്. 



.വോളിബോളിൽ അന്താരാഷ്ട്ര താരങ്ങളായ ഏലിക്കുട്ടി ജോസഫ് ഡെയ്സി തോമസ് റെജി ആന്റണി, ജാസ്മിൻ ജോർജ് എന്നിവരും നീന്തലിൽ അന്താരാഷ്ട്ര താരങ്ങളായ സുമി സിറിയക് സോണി സിറിയക് എന്നിവരും കോളേജിന്റെ അഭിമാനം ഉയർത്തിയ താരങ്ങളാണ്. അത്‌ലറ്റിക്സിൽ 25 അന്താരാഷ്ട്ര കായിക താരങ്ങൾ ഇതിനോടകം ഇരുന്നൂറോളം അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. ദേശീയ മത്സരങ്ങളിൽ മെഡൽ ജേതാക്കളായ 600 ഓളം കായികതാരങ്ങൾ ഗവൺമെന്റ സ്ഥാപനങ്ങളിൽ ഗവൺമെന്റ് സർവീസിൽ സേവനം അനുഷ്ഠിച്ചു വരുന്നു.

 അൽഫോൻസാ കോളേജിൽ സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ അറ്റ്ലറ്റിക്സ് വോളിബോൾ സ്വിമ്മിങ് ബാസ്കറ്റ്ബാൾ ഹോസ്റ്റൽ സൗകര്യങ്ങൾ നിലനിന്നു വരുന്നു. കോളേജിന്റെ ആദ്യകാല കായിക അധ്യാപകരായിരുന്ന പ്രൊഫസർ സുമതി എസ് നായരുടെയും പ്രൊഫസർ മേഴ്സി ജോസഫിന്റെയും നിസ്തുലമായ സേവനങ്ങൾ കോളേജിന്റെ കായിക പാരമ്പര്യം നിലനിർത്തി പോരുവാൻ നിർണായക സ്വാധീനം ചെലുത്തിയിട്ടുണ്ട്. 

കോളേജ് മാനേജ്മെന്റ് നിർലോഭമായ പ്രോത്സാഹനവും ആഗ്രഹവും കൊണ്ടാണ് കോളേജിന് ഈ മഹത്തായ നേട്ടങ്ങൾ കൈവരിക്കുവാൻ ഇടയാക്കിയത്. സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ നിരന്തരമായ സഹായവും പിന്തുണയും ആണ് ഈ നേട്ടങ്ങൾ കൈവരിക്കാൻ ഇടയാക്കിയതെന്ന് കോളേജ് പ്രിൻസിപ്പൽ റെവ്. ഡോ. ഷാജി ജോൺ പറഞ്ഞു. ഈ ബഹുമതി ലഭിക്കുവാൻ സഹായിച്ച സ്പോർട്സ് കൗൺസിൽ പരിശീലകരായ നവാസ് വഹാബിനെയും ശ്രീമതി പൊന്നി ജോസ്, സൗമി സിറിയക്, സതീഷ് കുമാർ കെ പി വിപിൻ ഫ്രാൻസിസ് എന്നിവരെയും പ്രിൻസിപ്പൽ പ്രത്യേകം അഭിനന്ദിച്ചു.

 ഈ നേട്ടങ്ങൾ കൈവരിക്കുവാൻ ഇടയാക്കിയ കോളേജിന്റെ അഭിമാന താരങ്ങളായ കായിക താരങ്ങളെ പ്രത്യേകം അഭിനന്ദിച്ചു. ഫിസിക്കൽ എജുക്കേഷൻ ഡിപ്പാർട്ട്മെന്റ് ഹെഡ് ആയിരുന്ന ഡോ. തങ്കച്ചൻ മാത്യുവിനെയും ഡോ. സിനി തോമസിന്റെയും നിസ്തുലമായ സേവനങ്ങൾ ഈ നേട്ടങ്ങളുടെ പിന്നിൽ എന്ന് പ്രിൻസിപ്പൽ പ്രത്യേകം അനുസ്മരിച്ചു.

ഈ നേട്ടം കൈവരിച്ച കോളേജിന്റെ പ്രിൻസിപ്പൽ റെവ്. ഡോ. ഫാ. ഷാജി ജോൺ, മുൻ പ്രിൻസിപ്പൽ ഡോ. സി. റെജീനമ്മ ജോസഫ്, കോളേജ് ബർസർ റെവ്. ഫാ ഡോ. ജോസ് ജോസഫ്, കോളേജ് വൈസ് പ്രിൻസിപ്പൽമാരായ ഡോ. സി. മിനിമോൾ മാത്യു, ഡോ. സി മഞ്ജു എലിസബത് കുരുവിള കായിക അധ്യാപകരായ ഡോ. തങ്കച്ചൻ മാത്യു ഡോ. സിനി തോമസ് എന്നിവരെ കോളേജ് രക്ഷാധികാരി മാർ ജോസഫ് കല്ലറങ്ങാട്ട് കോളേജ് മാനേജർ മോൻ.ഡോ. ജോസഫ് തടത്തിൽ എന്നിവർ ചേർന്ന് അഭിനന്ദിച്ചു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments