കിടങ്ങൂരിൽ ഷെഡിൽ പാർക്കു ചെയ്തിരുന്ന ടിപ്പർ ലോറിയുടെ ബാറ്ററി മോഷ്ടിച്ചു. കിടങ്ങൂർ സൗത്തിൽ ഉണ്ണിക്കുട്ടൻ ട്രാവൽസിന്റെ ഷെഡിൽ ബുധനാഴ്ച രാത്രി 2.30 യോടെയാണ് മോഷണം നടന്നത്. മോഷ്ടാവ് ഓട്ടോ റിക്ഷയിൽ എത്തുന്നതിന്റെ CCTV ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.
അയർക്കുന്നംഭാഗത്തു നിന്നുമെത്തിയ ഓട്ടോ മോഷ്ടാവിനെ ഷെഡിനു സമീപം ഇറക്കുകയും 15 മിനിട്ടിനുശേഷം തിരികെയെത്തുകയും ബാറ്ററിയുമായി മോഷ്ടാവ് ഓട്ടോയിൽ കയറുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് CCTV യിൽ പതിഞ്ഞിട്ടുള്ളത്. ഇയാൾ ഹെൽമറ്റ് ധരിച്ചിരുന്നു. സമീപത്ത് പാർക്കു ചെയ്തിരുന്ന മറ്റൊരു ടിപ്പർ ലോറിയുടെ ബാറ്ററി മോഷ്ടിക്കാൻ ശ്രമം നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. കിടങ്ങൂർ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
⏯️ PLAY VIDEO
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments