Latest News
Loading...

ചായം പദ്ധതിയിൽ മുഖഛായ മാറ്റി അരീക്കര അംഗൻവാടി




ഉഴവൂർ പഞ്ചായത്ത് നാലാം വാർഡിലെ അരീക്കര കപ്പടകുന്നേൽ അംഗൻവാടി സംസ്ഥാന വനിതാ ശിശുവികസന വകുപ്പിന്റെ ചായം പദ്ധതിയിൽ ഉൾപ്പെടുത്തി സമ്പൂർണ്ണ ശിശു സൗഹൃദ അംഗൻവാടി ആയി ഉയർത്തിയതായി വാർഡ് മെമ്പറും ഗ്രാമപഞ്ചായത് പ്രസിഡന്റുംമായ ജോണിസ് പി സ്റ്റീഫൻ, വനിതാ ശിശുവികസന ഓഫീസർ ഡോ ടിൻസി രാമകൃഷ്ണൻ, എന്നിവർ അറിയിച്ചു. ചായം പദ്ധതിയിൽ അനുവദിച്ച രണ്ട് ലക്ഷം രൂപയും, ഗ്രാമപഞ്ചായത് വകയിരുത്തിയ പദ്ധതി വിഹിതവും ഉപയോഗിച്ചാണ് അംഗനവാടിയെ സമ്പൂർണ്ണ ശിശു സൗഹൃദ അംഗൻവാടി ആയി ഉയർത്തിയത്.

കൂടുതൽ കുട്ടികളെ ആകർഷിക്കുക, കുട്ടികളുടെ ബൗധികവികാസം ഉറപ്പിക്കുക എന്നിവയാണ് ലക്ഷ്യമിടുന്നത്.

അംഗൻവാടികളെ ശിശുസൗഹൃദ ശിശു പോഷണ കേന്ദ്രങ്ങൾ ആയി ഉയർത്തുന്നതിനായി ചിത്രങ്ങൾ, ശില്പങ്ങൾ, കളിപ്പാട്ടങ്ങൾ,
, കുട്ടികൾക്ക് എഴുതാനും വായിക്കാനുമുള്ള സൗകര്യങ്ങൾ, എന്നിവക്കൊപ്പം പഞ്ചായത്ത് വിഹിതം ഉപയോഗിച്ച് അംഗൻവാടി നവീകരണവും സാധ്യമാക്കി.ജില്ലാ പഞ്ചായത്ത് മെമ്പർ പി എം മാത്യു അനുവദിച്ച 10 ലക്ഷം രൂപയും ഗ്രാമപഞ്ചായത്ത് വകയിരുത്തിയ 5 ലക്ഷം രൂപയും ഉപയോഗിച്ച് അംഗൻവാടിക്ക്‌ മുൻപിൽ തകർന്നു കിടന്ന റോഡ് പുനർനിർമ്മിക്കാനും സാധിച്ചതായി ജോണിസ് പി സ്റ്റീഫൻ അഭിപ്രായപെട്ടു

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments