Latest News
Loading...

കക്കുകളി നാടകവും കേരള സ്റ്റോറി സിനിമയും നിരോധിക്കണം : സജി മഞ്ഞക്കടമ്പിൽ




കോട്ടയം :ക്രിസ്ത്യൻ സന്യസ്ഥ സമൂഹത്തെ അപമാനിച്ചുകൊണ്ട് പ്രദർശനം നടത്തുന്ന കക്കുകളി നാടകവും, കേരളത്തിൽ മത വിദ്വേഷത്തിന്റെ വിത്ത് പാകുന്ന കേരള സ്റ്റോറി സിനിമയുടെയും പ്രദർശനങ്ങൾ തടയാൻ ഇടതു സർക്കാർ നടപടി സ്വീകരിക്കണമെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി ആവശ്യപ്പെട്ടു.

പരിപാവനമായ ശബരിമലയിൽ സ്ത്രീകളെ കയറ്റി വിശ്വസത്തെ തകർക്കാൻ മുൻകൈയെടുത്ത സിപിഎം ഇപ്പോൾ കക്കുകളി നാടകം കണ്ട് ആസ്വദിക്കുകയാണെന്നും ,കേരള സ്റ്റോറി സിനിമയ്ക്ക് അനുമതി നൽകിയിരിക്കുന്നത് നിരിശ്വരവാദികൾ കേരളം ഭരിക്കുന്നതിനാലാണെന്നും സജി ആരോപിച്ചു.


ന്യൂനപക്ഷ സംരക്ഷകർ എന്ന് പറഞ്ഞ് എൽഡിഎഫിൽ ചേക്കേറി അധികാരത്തിന്റെ ഭാഗമായിരിക്കുന്ന ജോസ് കെ.മാണിയും കൂട്ടരും വിവാദ നാടകവും, സിനിമയും നിരോധിക്കാൻ നിവേദനം തൽകുകയല്ല വേണ്ടതെന്നും, നിരോധിക്കാൻ തീരുമാനിക്കുകയാണ് വേണ്ടതെന്നും സജി ആവശ്യപ്പെട്ടു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments